ദുബായ്: പുതിയ 12 വർക്ക് പെർമിറ്റുകള്‍ക്ക് അംഗീകാരം നല്‍കുന്നത് ഉള്‍പ്പടെയുളള സുപ്രധാന തീരുമാനങ്ങള്‍ എടുത്ത് 2022 ലെ ആദ്യമന്ത്രിസഭായോഗം. രാജ്യത്തെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് പ്രമുഖ്യം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ യോഗത്തിലുണ്ടായത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ അധ്യക്ഷതയിലാണ് മന്ത്രിസഭായ യോഗം ചേർന്നത്.
മന്ത്രിമാർക്ക് അവരുടെ പദ്ധതികള്‍ കാലതാമസമില്ലാതെ നടപ്പിക്കുന്നതിനായി തീരുമാനമെടുക്കാന്‍ അധികാരം നല്‍കുന്ന നിയമത്തിനും അംഗീകാരമായി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദീകരണ പ്രഖ്യാപനങ്ങള്‍ പിന്നീട് നടത്തും. സർക്കാരിന്‍റെ ഡിജിറ്റല്‍ നയത്തിനും അംഗീകാരമായി. യു.എ.ഇയുടെ കായിക മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളും നടപ്പിലാക്കും.പുതിയ കണ്ടുപിടുത്തങ്ങളുടെ പേറ്റന്റ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന് അംഗീകാരം നൽകി. കാലാവസ്ഥ വ്യതിയാന വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ നയങ്ങളോട് യോജിച്ച് പ്രവർത്തിക്കും. എക്സ്പോ വേദിയിലാണ് മന്ത്രിസഭായോഗം ചേർന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.