സാംസങ് ഗ്യാലക്‌സി ടാബ് എ8 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടാബ്ലെറ്റിന് 20,000 രൂപയില്‍ താഴെയാണ് വില. അതേ വില ശ്രേണിയില്‍ ലഭ്യമായ റിയല്‍മി പാഡ്, നോക്കിയ ടാബ് എന്നിവ ഇതുമായി മത്സരിക്കുന്നത്. മാലി ജി2 ജിപിയുവുമായി ചേര്‍ത്ത 12എന്‍എം പ്രോസസില്‍ നിര്‍മ്മിച്ച യൂണിസോക് പ്രോസസര്‍ ഇതിലുണ്ട്.
ടാബ്ലെറ്റിന് ഒന്നിലധികം റാമും സ്റ്റോറേജ് വേരിയന്റുകളും കൂടാതെ ഡ്യൂറബിള്‍ ബാറ്ററിയും ഉണ്ടായിരിക്കും. ഇതിന്റെ പ്രാരംഭ വില 17,999 രൂപയായിരിക്കും. ടാബ്ലെറ്റ് വാങ്ങുന്നതിനായി സാംസങ് ഇ-സ്റ്റോര്‍, ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നിവയില്‍ ലഭ്യമാണ്. ആദ്യ വില്‍പ്പന 2022 ജനുവരി 17 മുതല്‍ ആരംഭിക്കും, കൂടാതെ ഗ്രേ, പിങ്ക് ഗോള്‍ഡ്, സ്ലിവര്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ ഇത് ഷിപ്പ് ചെയ്യും.
16:10 വീക്ഷണാനുപാതത്തോടൊപ്പം FHD+ റെസല്യൂഷനോടുകൂടിയ 10.5-ഇഞ്ച് ടിഎപ്റ്റി ഡിസ്‌പ്ലേ സജ്ജീകരിച്ചിരിക്കുന്നു. ടാബ്ലെറ്റില്‍ ഒരു UniSoC T618 ചിപ്‌സെറ്റ് ഉണ്ട്. കൂടാതെ ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി വണ്‍യുഐ3 സ്‌കിനില്‍ പ്രവര്‍ത്തിക്കുന്നു.
ആമസോണ്‍ ലിസ്റ്റിംഗ് അനുസരിച്ച്, ടാബ്ലെറ്റിന് മൂന്ന് റാമും സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ടായിരിക്കും. അതില്‍ 3ജിബി റാം 64ജിബി ഇന്റേണല്‍ സ്റ്റോറേജ്, 4ജിബി റാം 64ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ്, 4ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്. എന്നിരുന്നാലും, സ്റ്റോറേജ് വേരിയന്റുകളെ സംബന്ധിച്ച് സാംസങ്ങില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ്.
ക്യാമറയുടെ കാര്യത്തില്‍, പിന്‍ പാനലില്‍ 8എംപി ക്യാമറയും 5എംപി ഫ്രണ്ട് സെന്‍സറും നല്‍കുന്നു. 15 വാട്സ് ചാര്‍ജിംഗ് പിന്തുണയുള്ള 7,040 എംഎഎച്ച് ബാറ്ററിയാണ് ഇത് നല്‍കുന്നത്. കൂടാതെ, സാംസങ് നോക്സ് സുരക്ഷ, സാംസങ് ടിവി പ്ലസ്, മള്‍ട്ടി വിന്‍ഡോ സപ്പോര്‍ട്ട്, സാംസങ് കിഡ്‌സ്, ബില്‍റ്റ്-ഇന്‍ സ്‌ക്രീന്‍ റെക്കോര്‍ഡര്‍ തുടങ്ങിയ സവിശേഷതകളും ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.