ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ലൈസന്‍സ് ഇല്ലാതെ തന്നെ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ (പിസിഎസ്) ആരംഭിക്കാം. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ പരിഷ്‌കരിച്ച മാര്‍ഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവ കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെയും കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും സാങ്കേതിക, സുരക്ഷാ ചട്ടങ്ങള്‍ പാലിക്കണം.
വീട്ടിലോ ഓഫിസിലോ നിലവിലുള്ള കണക്ഷനില്‍ ഗാര്‍ഹിക നിരക്കില്‍ തന്നെ ചാര്‍ജ് ചെയ്യാമെന്നും മാര്‍ഗ രേഖയില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലം ചാര്‍ജിങ് സ്റ്റേഷന്‍ ആരംഭിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കൈമാറാം. ഒരു കിലോവാട്ട് ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപ നിരക്കില്‍ സ്ഥലമുടമയ്ക്കു നല്‍കണം. കരാറിന്റെ കുറഞ്ഞ കാലാവധി 10 വര്‍ഷമായിരിക്കും.
ചാര്‍ജിങ് സ്റ്റേഷനു പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കാനും നിലവിലുള്ളത് പുനക്രമീകരിച്ചു നല്‍കാനും മെട്രോ നഗരങ്ങളില്‍ ഏഴ് ദിവസം, മറ്റു നഗരങ്ങളില്‍ 15 ദിവസം, ഗ്രാമങ്ങളില്‍ 30 ദിവസം എന്നിങ്ങനെ സമയപരിധി നിഷ്‌ക്കര്‍ഷിച്ചു. പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കും ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കും നല്‍കുന്ന വൈദ്യുതിക്ക് 2025 മാര്‍ച്ച് 31 വരെ അടിസ്ഥാന നിരക്കു മാത്രമേ ഈടാക്കാവൂ. കൂടാതെ ഇക്കാലയളവില്‍ നിരക്കില്‍ വര്‍ധനയും പാടില്ലെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.