മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച എന്‍ജിനീയര്‍ക്ക് ബ്രിട്ടനില്‍ പ്രതിമ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി സ്റ്റാലിന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച എന്‍ജിനീയര്‍ക്ക് ബ്രിട്ടനില്‍ പ്രതിമ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി സ്റ്റാലിന്‍

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെന്നി ക്വിക്കിന്റെ പ്രതിമ ബ്രിട്ടനില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഈ കാര്യം വ്യക്തമാക്കിയത്.

പെന്നിക്വിക്കിന്റെ ജന്മനാടായ ബ്രിട്ടനിലെ കാംബര്‍ലിയില്‍ പ്രതിമ സ്ഥാപിക്കാനാണ് തീരുമാനം. മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ ജലക്ഷാമം പരിഹരിക്കുന്നത്.

ജോണ്‍ പെന്നി ക്വിക്കിന്റെ ജന്മദിനത്തോട് അനുബന്ധിച്ചി ട്വിറ്റിലൂടെയാണ് സ്റ്റാലിന്‍ ഈ കാര്യം വ്യക്തമാക്കിയത്. കേണല്‍ ജോണ്‍ പെന്നി ക്വിക്കിന്റെ ജന്മദിനമാണ് ഇന്ന് മുല്ലെപ്പെരിയാര്‍ അണക്കെട്ട് സ്ഥാപിക്കുന്നതിലൂടെ ഇദ്ദേഹം തമിഴ്‌നാട് കര്‍ഷകരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഒരു പ്രതിമ ജന്മനാടായ ഇംഗ്ലണ്ടിലെ കാംബര്‍ലിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ സ്ഥാപിക്കും- സ്റ്റാലിന്‍ ട്വീറ്റില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.