കൊച്ചി: സീറോ മലബാര്‍ സഭാ സിനഡിന്റെ സെക്രട്ടറിയായി നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ സിനഡ് തെരഞ്ഞെടുത്തു. സീറോ മലബാര്‍ സഭയുടെ ജനുവരി ഏഴ് മുതല്‍ 15 വരെ നടന്ന മുപ്പതാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഈ സിനഡില്‍ തന്നെയാണ് തലശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മാര്‍ പാംപ്ലാനിയെ തെരെഞ്ഞെടുത്തത്. അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ആര്‍ച്ച് ബിഷപ് മാര്‍ പാംപ്ലാനി 2017 നവംബര്‍ എട്ടു മുതല്‍ തലശേരി അതിരൂപതയുടെ സഹായ മെത്രാനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജര്‍മന്‍, ലത്തീന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
സീറോ മലബാര്‍ സഭാ സിനഡിന്റെ സെക്രട്ടറിയായിരുന്ന ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ കാലവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്കാണ് മാര്‍ ജോസഫ് പാംപ്ലാനി നിയമിതനായിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.