തെളിവുകൾ ഹാജരാക്കാനാകാതെ പ്രോസിക്യൂഷൻ : മെഡിക്കൽ റിപ്പോർട്ടിൽ തിരുത്തലുകളും; ബിഷപ്പ് ഫ്രാങ്കോക്കെതിരെയുള്ള പീഡനപരാതി പൊളിഞ്ഞതിങ്ങനെ

തെളിവുകൾ ഹാജരാക്കാനാകാതെ പ്രോസിക്യൂഷൻ : മെഡിക്കൽ റിപ്പോർട്ടിൽ തിരുത്തലുകളും; ബിഷപ്പ് ഫ്രാങ്കോക്കെതിരെയുള്ള പീഡനപരാതി പൊളിഞ്ഞതിങ്ങനെ

കോട്ടയം : മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ല എന്ന് കണ്ട് കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധിക്കിടയാക്കിയത്, ഉണ്ടെന്ന് അവകാശപ്പെട്ട തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിയാതെ പോയതിനാൽ.  ബിഷപ്പിനെതിരെ തെളിവുകളുള്ള പെൻഡ്രൈവ്, അശ്ലീല മെസ്സേജ്  ഉണ്ട് എന്ന് പറയപ്പെടുന്ന  മൊബൈൽ ഫോൺ എന്നിവയൊന്നും കോടതിയിൽ ഹാജരാക്കാനായില്ല. ഇത്ര നിർണ്ണായക തെളിവുകൾ ഉള്ള മൊബൈൽ ഫോൺ ആക്രിക്കാർക്ക് വിറ്റു എന്നും ലാപ്ടോപ്പ് തകരാറിലായി എന്നുമൊക്കെയുള്ള ഇരയുടെ മൊഴി കള്ളമാണെന്ന് കോടതി കണ്ടെത്തി. എന്നാൽ മൊബൈൽ സർവീസ് പ്രൊവൈഡറിൽ നിന്നും ഫോൺ സന്ദേശങ്ങൾ കണ്ടെത്തി ഹാജരാക്കാൻ പ്രോസിക്യൂഷൻ തയ്യാറായതുമില്ല.

പീഡനത്തെക്കുറിച്ച് പല മേലധികാരികൾക്കും അയച്ചു എന്ന് പറയപ്പെടുന്ന കത്തുകളുടെ ആധികാരികതയും കോടതിയിൽ തെളിയിക്കാനായില്ല. തെളിവുകൾ ഹാജരാക്കിയാൽ തങ്ങളുടെ ഭാഗം വിജയിക്കില്ല എന്ന തിരിച്ചറിവിൽ പ്രോസിക്യൂഷൻ ഭാഗം ഈ തെളിവുകൾ മനപൂർവ്വം ഹാജരാക്കാതെയിരിക്കുകയായിരുന്നു എന്നാണ് നിരീക്ഷകർ കരുതുന്നത്.

ഇരയായ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടു എന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട്, തിരുത്തൽ നടത്തിയതാണ്  പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ഇതിന് തൃപ്തികരമായ വിശദീകരണം നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇര പ്രത്യേകം ഡോക്ടറോട് വെളിപ്പെടുത്തിയ ‘പൂർണ തോതിൽ ലൈഗിക പീഡനം സംഭവിച്ചിട്ടില്ല’ എന്ന കാര്യം മെഡിക്കൽ റിപ്പോർട്ടിൽ നിന്നും വെട്ടി കളഞ്ഞു എന്നത് കോടതിയിൽ വ്യക്തമായി തെളിയിക്കപ്പെട്ടത്തോടെ മൊഴിയിലെ വൈരുധ്യം  കാരണം  പ്രോസിക്യൂഷന്റെ കേസ് പൂർണ്ണമായും തള്ളി കളയണ്ട അവസ്ഥയിലേക്ക് എത്തി.

മെഡിക്കൽ റിപ്പോർട്ടിന്റെ ഒറിജിനൽ ബുക്കിലെ കാർബൺ കോപ്പി കോടതിയിലെത്തിയപ്പോൾ കോടതി യാഥാർഥ്യം മനസിലാക്കി ഡോക്റ്ററെ വിസ്‌തരിക്കുകയായിരുന്നു. ആരുടെ നിർദ്ദേശപ്രകാരമാണ് മെഡിക്കൽ റിപ്പോർട്ടിൽ കൃത്രിമത്വം കാണിച്ചത് എന്ന് അന്വേഷിച്ചാൽ ഇതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുവരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പൊതുജനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.