'സദാനന്ദന്റെ സമയം': 12 കോടിയുടെ ബംപറടിച്ച ടിക്കറ്റെടുത്തത് ഇന്ന് രാവിലെ

'സദാനന്ദന്റെ സമയം': 12 കോടിയുടെ ബംപറടിച്ച ടിക്കറ്റെടുത്തത് ഇന്ന്  രാവിലെ

കോട്ടയം: ക്രിസ്മസ്-പുതുവത്സര ബമ്പര്‍ കോട്ടയം സ്വദേശിയായ പെയിന്റിംങ് തൊഴിലാളിക്ക്. കുടയംപടി ഒളിപ്പറമ്പില്‍ സദാനന്ദന്‍ എന്ന സദന്‍ ഇപ്പോഴും ഭാഗ്യം തന്നെ തേടിയെത്തിയതിന്റെ അമ്പരപ്പിലാണ്. 12 കോടി രൂപയുടെ ഭാഗ്യമാണ് പെയിന്റിംങ് തൊഴിലാളിയായ സദനെ തേടിയെത്തിയത്.

കുടയംപടി സ്വദേശി കുന്നേപ്പറമ്പില്‍ ശെല്‍വന്‍ എന്ന വില്‍പ്പനക്കാരനില്‍ നിന്നും സദന്‍ ഇന്നു രാവിലെ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കുടയംപടിയിലെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സെല്‍വന്‍ ലോട്ടറി എടുത്തത്. പെയിന്റിംങ് തൊഴിലാളിയായ സദന്‍ കുടയംപടിയ്ക്കു സമീപത്തെ പാണ്ഡവത്തു നിന്നാണ് ലോട്ടറി എടുത്തത്.

കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദന്റെ താമസം. ഈ സന്തോഷത്തിലാണ് സദന്റെ ഭാര്യ രാജമ്മയും, മക്കളായ സനീഷ് സദനും, സഞ്ജയ് സദനും.

ഇത്തവണ 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റതോടെ 9 ലക്ഷം ടിക്കറ്റ് കൂടി അച്ചടിച്ചെങ്കിലും അതും വിറ്റു തീര്‍ന്നു. തുടര്‍ന്ന് 8.34 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.