ഒരു പിടി മണ്ണ് (ഭാഗം 2) [ഒരു സാങ്കൽപ്പിക കഥ]

ഒരു പിടി മണ്ണ് (ഭാഗം 2) [ഒരു സാങ്കൽപ്പിക കഥ]

ഇപ്പോൾ നൂയോർക്കിൽ സ്ഥിരതാമസം..!!
ശൈത്യകാലം വിരുന്നു വന്നു..
മരപ്പൊത്തിലിരുന്ന് മരമണ്ടൻ മൂങ്ങാ...,
അലക്ഷ്യമായി മൂളുന്നു.!
ചൂളമരച്ചില്ലകൾക്കുള്ളിൽ ചേക്കേറിയിരുന്ന
രാപ്പാടിക്കിളികൾ.., രാഗാർച്ചന തുടങ്ങി..!
'ആണ്ടൊടുക്കം ഇങ്ങെത്തി പൊന്നേ....!'
'എവിടെ..., ഒന്നും കാണുന്നില്ലല്ലോ....!'
വിടർന്ന നേത്രങ്ങളോടെ, പൊന്നിത്തള്ള
നടവഴിയോളം, സൂക്ഷിച്ചു നോക്കുന്നു..!!
'പടിവാതിൽ തുറന്നിട്ടിരുന്നെങ്കിൽ....!!'
ആ വയോവൃദ്ധ കുണ്ഠിതപ്പെട്ടു..!!!
തങ്ങളുടെ മൂന്നുമുറി വീടിന്റെ കുശിനിയിൽ,
'പട്ടാളംപരമശിവം' ചായപ്പൊടി തിരയുന്നു..!!!
വെള്ളം തിളക്കുന്നു...!! നീരാവി ഉയരുന്നു..!!
കുഴിഞ്ഞ പിഞ്ഞാണത്തിൽ, പ്രീയതമക്കുള്ള
മധുരമില്ലാത്ത ചായ, പരമൻ, ചാരേ വെച്ചു..!!
പട്ടാളം, കാര്യങ്ങൾ അവതരിപ്പിച്ചു.....
'പൊന്നേ, എന്റെ കഴിഞ്ഞ രണ്ടു വർഷത്തേ
പട്ടാളത്തിലേ പെൻഷൻ.....
ബാങ്കിൽ കെട്ടിക്കിടക്കുവാ..;
നാട്ടിൽ പോകണ്ടേ..??'
'പട്ടാളത്തിലേ പെൻഷൻ..., നാട്ടിലവിടെ
സ്വന്തത്തിലാർക്കെങ്കിലും കൈമാറൂന്നേ..!!'
'എന്റെ പട്ടാളത്തിന്റെ 'പെൻഷൻ'..അത്
ഞാൻ, ഈ ജന്മം, ആർക്കും കൊടുക്കില്ല..!''
'എന്റെ മനുഷ്യാ..കെട്ടിപ്പിടിച്ചോണ്ടിരുന്നോ..?'
ഓരോ അവധിക്ക് 'കാഞ്ഞീറ്റുംകരക്കു'...
പോകുമ്പോഴും, ഭാര്യയുടെ ശ്രോതങ്ങളിൽ..,
അതിയാന്റെ വക അനുരാഗമന്ത്രോച്ചാരണം..
'പൊന്നീ.., ഒരുപിടി മണ്ണ് വാങ്ങണം...!'
'എന്റെ പൊന്നോ...ഒന്നും രണ്ടുമല്ല..,പോയ
ചിങ്ങത്തിൽ...വയസ്സെനിക്ക് എൺപതായി;
നിങ്ങളങ്ങോട്ടേ... ഒറ്റക്ക് പോയാമതി....?'
'ഒറ്റക്കോ..? പിരിയാൻ പറ്റുമോ പൊന്നേ..?
'ശീലമില്ലാത്ത കാര്യം...പറയല്ലേ പൊന്നേ..'
`കാഞ്ഞീറ്റുകരയിലും, അതിന്റെ ചുറ്റുപാടും..
എനിക്ക് മണ്ണും വേണ്ടാ, ചുണ്ണാമ്പും വേണ്ടാ.!'
പൊന്നിത്തള്ള നന്നേ ക്ഷോഭിച്ചു..!!
'ഒന്നും രണ്ടും രൂഫായാണോ കേന്ദ്രത്തീന്ന്...,
പെൻഷനായിട്ട് തരുന്നതേ...?'
'എന്റെ പട്ടാളത്തിന്റെ 'പെൻഷൻ'..അത്....'
അയാളുടെ വാചകം മുഴുമിപ്പിക്കാൻ...,
ആ പണ്ടത്തേ 'ക്യാപ്റ്റൻ പൊന്നിയമ്മ..'
അനുവദിച്ചില്ല...
'നൊ മോർ ജേർണി; യാദ് രഖ്നാ..സമച്ചാ..?'
ക്യാപ്റ്റന്റെ ശാസനയിൽ പരമൻ അലിഞ്ഞു..!
'പത്തൊൻപതാമാണ്ട് പെട്ടെന്നു തീരും..,
അല്ല തീർന്നു പൊന്നീ...; ദേ..ആണ്ടു
പിറപ്പും കഴിഞ്ഞ്.., പോയിട്ടു വരാം.!'
രണ്ടായിരത്തിയിരുപത് പൊട്ടിവീണു...!!!
'എമിറേറ്റ് എയർവേയ്സിന്റെ കൊച്ചീക്കുള്ള
വിമാനടിക്കറ്റിനൊക്കെ ഇപ്പോൾ ...ഹൊയ്
ഹൊയ്..എന്താ ഒരു വിലയേ...!'
'പച്ചിലക്കറികൾ കഴിച്ചു കഴിച്ച്..., എന്റെ
നാക്കാണേൽ വഴുകപ്പരുവമായി....!'
ഇത്തിരി നെയ്മീൻ വാങ്ങിച്ചോണ്ടുവരാൻ
പൊന്നി പറഞ്ഞാൽ, അപ്പോൾ തുടങ്ങും
പരമശിവത്തിന് തലവേദന...

( തു ട രും )

മുൻ ലക്കങ്ങൾ വായിക്കുവാൻ ഇവിടെ അമർത്തുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.