ന്യുഡല്‍ഹി: ആരേയും നിര്‍ബന്ധിച്ച് വാക്സിന്‍ എടുപ്പിക്കില്ലെന്നും എന്തെങ്കിലും കാര്യത്തില്‍ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയില്ലെന്നും വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. സമ്മതം കൂടാതെ ആരേയും നിര്‍ബന്ധിച്ച് വാക്സിന്‍ നല്‍കില്ലെന്നും വാക്സിന്‍ എടുക്കുന്നവരോട് അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിശദീകരിക്കാറുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ഭിന്നശേഷിക്കര്‍ക്ക് വാക്സിനേഷന്‍ എളുപ്പത്തില്‍ ലഭ്യമാക്കണമെന്ന് ഹര്‍ജിയോട് പ്രതികരിക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. നിലവില്‍ അച്ചടി, സാമൂഹിക മാധ്യങ്ങളടക്കമുള്ളവയിലൂടെ വാക്സിന്‍ സ്വീകരിക്കണമെന്ന നിരവധി പരസ്യങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്‍കി വരികയാണ്. ഇതിനിടെയാണ് വാക്സിന്‍ നിര്‍ബന്ധപൂര്‍വം നല്‍കുന്നില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചത്.
വിവിധ സംസ്ഥാനങ്ങളിലും പല സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഒന്നിനും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.