പനാജി: കോണ്‍ഗ്രസില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ മുന്‍ ഗോവ എംഎല്‍എ തൃണമൂല്‍ വിട്ടു. അലക്‌സോ റെജിനാള്‍ഡോ ലൗറെന്‍കോ ആണ് പാര്‍ട്ടിയിലെത്തി ഒരു മാസം തികയുന്നതിനു മുന്‍പേ തൃണമൂല്‍ വിടുന്നതായി പ്രഖ്യാപിച്ചത്. ഡിസംബറില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം. കര്‍ടൊറിം മണ്ഡലത്തിലെ എംഎല്‍എയും പിസിസി വര്‍ക്കിങ് പ്രസിഡന്റുമായ അലക്‌സോ കോണ്‍ഗ്രസ് വിട്ട് മമതാ ബാനര്‍ജി ക്യാംപില്‍ എത്തിയത്.
തൃണമൂല്‍ വിടുന്നതുമായി ബന്ധപ്പെട്ട് അലക്‌സോ മമത ബാനര്‍ജിക്ക് അയച്ച കത്തില്‍ വിശദീകരണങ്ങളോ കാരണങ്ങളോ ഉള്‍പ്പെടുത്തിയിട്ടില്ല. ബിജെപിയില്‍ നിന്നു കോണ്‍ഗ്രസില്‍ എത്തിയ മൈക്കില്‍ ലോബോയുടെ ക്ഷണത്തിനു പിന്നാലെയാണ് അലക്‌സോയുടെ മനംമാറ്റം എന്നാണ് സൂചന.
ഗോവ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനും 2022ല്‍ ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിനും നിങ്ങള്‍ കോണ്‍ഗ്രസിലേക്ക് തിരികെ എത്തണമെന്ന് അഭ്യര്‍ഥിക്കുന്നു എന്നാണ് ലോബോ ഞായറാഴ്ച വൈകിട്ടോടെ ട്വീറ്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.