തിരുവനന്തപുരം: കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ മാര്‍ച്ചില്‍ ആരംഭിക്കും. 12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് മാര്‍ച്ച് മുതല്‍ വാക്സിന്‍ നല്‍കി തുടങ്ങുന്നത്.
ഫെബ്രുവരി അവസാനത്തോടെ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചേക്കുമെന്ന് ഇമ്യുണൈസേഷന്റെ നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എന്‍.കെ അറോറ അറിയിച്ചിരുന്നു. 15നും 18നും ഇടയില്‍ പ്രായമുള്ള 45 ശതമാനം കൗമാരക്കാര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സെപ്റ്റംബര്‍ മുതല്‍ വാക്സിന്‍ നല്‍കാന്‍ ആലോചനയുണ്ട്.
ജനുവരി അവസാനത്തോടെ 15-17 വിഭാഗത്തിലുള്ള 7.4 കോടി കൗമാരക്കാരില്‍ ആദ്യം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഡോ. അറോറ അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ രണ്ടാം ഡോസ് വാക്സിനേഷനും പൂര്‍ത്തീകരിക്കാനും പദ്ധതിയുണ്ട്.
സ്‌കൂള്‍, കോളജ് തുടങ്ങി, ആളുകള്‍ കൂടുതലുള്ള ഇടങ്ങളില്‍ പോകുന്നതിനാല്‍ കൗമാരക്കാരുടെ വാക്സിനേഷന്‍ പ്രധാനമാണെന്ന് ഡോ. അറോറ ചൂണ്ടിക്കാട്ടുന്നു. 15-17 വയസിലുള്ള കുട്ടികള്‍ക്ക് ഭാരത് ബയോട്ടെക്കിന്റെ കോവാക്സിനാകും നല്‍കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.