വീണ്ടും പ്രകോപന മിസൈലുകള്‍ വിട്ട് ഉത്തര കൊറിയ; തീവണ്ടിക്ക് ശേഷം വിമാനത്താവളത്തില്‍ നിന്ന്

വീണ്ടും പ്രകോപന മിസൈലുകള്‍ വിട്ട് ഉത്തര കൊറിയ; തീവണ്ടിക്ക് ശേഷം വിമാനത്താവളത്തില്‍ നിന്ന്

പ്യോംഗ്യാങ് : തീവണ്ടിക്ക് പിന്നാലെ വിമാനത്താവളത്തില്‍ നിന്നു മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ. രാജ്യതലസ്ഥാനമായ പ്യോംഗ്യാങിലെ സുനന്‍ വിമാനത്താവളത്തില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് സൈന്യം അറിയിച്ചു. മിസൈല്‍ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇത് നാലം തവണയാണ് ഉത്തര കൊറിയയുടെ തുടര്‍ച്ചയായുള്ള പരീക്ഷണം.

തിങ്കളാഴ്ച രാവിലെയോടെയായിരുന്നു പരീക്ഷണം. വിമാനത്താവളത്തില്‍ നിന്നും രണ്ട് ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ ആണ് പരീക്ഷിച്ചതെന്ന് ഉത്തര കൊറിയന്‍ ജോയിന്റെ ചീഫ് സ്റ്റാഫ് വ്യക്തമാക്കി. പരീക്ഷണത്തില്‍ മിസൈല്‍ 380 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചു. കിഴക്കന്‍ മേഖലയിലെ സമുദ്ര മേഖലയിലാണ് മിസൈല്‍ പതിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2017 ലും സമാനമായ രീതിയില്‍ ഇവിടെ നിന്നും പ്രസിഡന്റ് കിംഗ് ജോംഗ് ഉന്നിന്റെ സാന്നിദ്ധ്യത്തില്‍ മിസൈല്‍ വിക്ഷേപിച്ചിരുന്നു.

മിസൈല്‍ സാങ്കേതിക വിദ്യകള്‍ കൂടുതല്‍ നവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉത്തര കൊറിയയുടെ അടിക്കടിയുള്ള മിസൈല്‍ പരീക്ഷണം. കഴിഞ്ഞ രണ്ട് ആഴ്ചയായി രണ്ട് ഹൈപ്പര്‍ സോണിക് മിസൈലുകള്‍ ഉള്‍പ്പെടെ അഞ്ച് എണ്ണമാണ് പരീക്ഷിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തീവണ്ടിയില്‍ നിന്നുള്ള ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം.

അതേസമയം, പ്യോങ്യാങ്ങിലെ സുനന്‍ വിമാനത്താവളത്തില്‍ നിന്ന് കിഴക്കോട്ട് രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കുന്നതു ദക്ഷിണ കൊറിയന്‍ സൈന്യം കണ്ടെന്ന് സിയോളിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം കണ്ടതായി ജപ്പാന്റെ കോസ്റ്റ്ഗാര്‍ഡ് വക്താവും എഎഫ്പിയെ അറിയിച്ചു.

സംഭവത്തെ ജപ്പാന്‍ ക്യാബിനറ്റ് സെക്രട്ടറി അപലപിച്ചു. ലോകത്തിന്റെ സുരക്ഷയ്ക്കും, സമാധാനത്തിനും ഭീഷണിയാണ് ഇത്തരം നീക്കങ്ങള്‍ എന്നാണ് ക്യാബിനറ്റ് സെക്രട്ടറി ഹിരോക്കസു സട്സുനോ പറഞ്ഞത്. ജപ്പാന്‍ പ്രതിരോധ മന്ത്രിയും പ്രതിഷേധിച്ചു.അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഉത്തര കൊറിയക്കു നല്കിവരുന്ന മുന്നറിയിപ്പുകള്‍ കിംഗ് ജോംഗ് ഉന്‍ അവഗണിക്കുകയാണ്.അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കെ, പുതിയ ഉപരോധങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.