കൈവശം വെയ്ക്കാവുന്നതിലധികം ഭൂമിയുള്ളവര്‍ കുടുങ്ങും: ആധാറും ചിപ്പും ഉള്‍പ്പടെ പ്രോപ്പര്‍ട്ടി കാര്‍ഡ് വരുന്നു

 കൈവശം വെയ്ക്കാവുന്നതിലധികം ഭൂമിയുള്ളവര്‍ കുടുങ്ങും: ആധാറും ചിപ്പും ഉള്‍പ്പടെ പ്രോപ്പര്‍ട്ടി കാര്‍ഡ് വരുന്നു

തിരുവനന്തപുരം: അധികഭൂമി കൈവശമുള്ളവര്‍ക്ക് പൂട്ട് വീഴും. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈവശം വെക്കാവുന്ന പരിധിക്കപ്പുറം ഭൂമിയുള്ളവര്‍ക്കാണ് കുരുക്ക്. സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായി ഭൂവുടമയ്ക്കും പ്രോപ്പര്‍ട്ടി കാര്‍ഡ് ലഭിക്കുന്നതോടെയാണിത്.

പ്രോപ്പര്‍ട്ടി കാര്‍ഡില്‍ ആധാര്‍ നമ്പറും ചിപ്പും തണ്ടപ്പേരും ക്യൂ.ആര്‍ കോഡും ഉള്‍പ്പെടുന്നതിനാല്‍ രാജ്യത്തെവിടെ ഭൂമിയുണ്ടെങ്കിലും തിരിച്ചറിയും. ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് ഭൂപരിധി നിര്‍ണയം നടത്തി മിച്ചഭൂമി കണ്ടുകെട്ടി അര്‍ഹരായ ഭൂരഹിതര്‍ക്ക് നല്‍കും. റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ വകുപ്പുകളുടെ സേവനങ്ങള്‍ ഏകജാലക സംവിധാനമാക്കിയതിനും റീസര്‍വേ പൂര്‍ത്തിയാക്കിയതിനും ശേഷമാണ് പ്രോപ്പര്‍ട്ടി കാര്‍ഡ് തയ്യാറാക്കുക.

നാലുവര്‍ഷത്തിനുള്ളില്‍ റീസര്‍വേ പൂര്‍ത്തിയാകും. പ്രോപ്പര്‍ട്ടി കാര്‍ഡ് ആധാരത്തിന് പകരമായുള്ള ആധികാരിക രേഖയാകും. ആധാറിന് സമാനമായി തിരിച്ചറിയല്‍ നമ്പരും ഉണ്ടാകും. ഓരോ സംസ്ഥാനത്തും വ്യത്യസ്ത പേരുകളിലാണ് പ്രോപ്പര്‍ട്ടി കാര്‍ഡ് നല്‍കുക.

നിലവില്‍ വില്ലേജില്‍ നിന്നാണ് ഭൂമിസംബന്ധമായ രേഖകള്‍ ലഭിക്കുന്നത്. ഒരു വ്യക്തിയുടെ പേരില്‍ രണ്ടോ അതിലധികമോ വില്ലേജുകളില്‍ ഭൂമിയുണ്ടെങ്കില്‍ അറിയാനാകില്ല. കേന്ദ്രസര്‍ക്കാരിന്റെ 'സ്വാമിത്വ' പദ്ധതിയുടെ ഭാഗമായാണ് പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ആധാര്‍ കാര്‍ഡില്ലാത്ത വളരെ ചുരുക്കം ശതമാനം പേരില്‍ മാത്രമാണ് പ്രോപ്പര്‍ട്ടി കാര്‍ഡ് നല്‍കാനാകാതെ വരുക. അവരെ ഘട്ടംഘട്ടമായി പദ്ധതിയിലേക്ക് കൊണ്ടുവരാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.