ദുബായ്: എക്സ്പോ 2020 യില്‍ എത്തിയ സന്ദർശകരുടെ എണ്ണം ഒരു കോടി കവിഞ്ഞു. യുഎഇ ധനകാര്യമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
എക്സ്പോ സന്ദർശകരുടെ എണ്ണം ഒരു കോടിയിലെത്തിയ ഞായറാഴ്ച 10 ദിർഹത്തിനുളള പ്രവേശന ടിക്കറ്റുകള്‍പ്പടെയുളള നിരവധി പരിപാടികള്‍ എക്സ്പോ അധികൃതർ ഒരുക്കിയിരുന്നു. മാർച്ച് 31 വരെ നീണ്ടുനില്‍ക്കുന്ന എക്സ്പോയില്‍ രണ്ട് കോടി സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 195 ദിർഹത്തിന്‍റെ സീസണ്‍ പാസ് എടുത്ത് എക്സ്പോ സന്ദർശനം നടത്താം. പവലിയനുകള്‍ക്ക് മുന്‍പില്‍ ക്യൂ നില്‍ക്കാതെ പ്രവേശനം സാധ്യമാക്കുന്ന സ്മാർട് ക്യൂ ബുക്കിംഗും സീസണ്‍ പാസിന് ലഭ്യമാകും. പ്രവൃത്തി ദിനങ്ങളില്‍ എക്സ്പോ സന്ദർശിക്കാന്‍ 45 ദിർഹത്തിന്‍റെ പാസും ലഭ്യമാണ്.
18 വയസിൽ താഴെയുള്ളവർക്കും 60 വയസിന് മുകളിലുള്ളവർക്കും നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്കും സൗജന്യമായി എക്സ്പോ സന്ദർശിക്കാം. പ്രവേശനത്തിന് കോവിഡ് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ, 72 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലമോ അനിവാര്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.