ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി; അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം വെള്ളിയാഴ്ച വരെ തുടരും

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി; അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം വെള്ളിയാഴ്ച വരെ തുടരും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം വെള്ളിയാഴ്ച വരെ തുടരും. ഈ കേസിലെ ആറ് പ്രതികളേയും വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ല. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.

ദിലീപ് സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, വിഐപി എന്നിവര്‍ ഉള്‍പ്പെടെ ആറ് പേരാണ് ഗൂഢാലോചന കേസിലെ പ്രതികള്‍. ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഇന്നലെ ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ വീട്ടിലും, ശരത്ത് എന്ന സുഹൃത്തിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് അനുബന്ധ തെളിവുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന നീക്കമെന്നാണ് വിലയിരുത്തല്‍. അതേസമയം, പുതിയ വെളിയപ്പെടുത്തലുകളില്‍ പള്‍സര്‍ സുനിയുടെ മൊഴിയെടുക്കും. ഇതിനായി അനുമതി തേടി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. പള്‍സര്‍ സുനി അമ്മയ്ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.