അബുദബി പ്രവേശനത്തിന് കോവിഡ് വാക്സിന്‍ ബൂസ്റ്റ‍ർ ഡോസ് വേണം

അബുദബി പ്രവേശനത്തിന് കോവിഡ് വാക്സിന്‍ ബൂസ്റ്റ‍ർ ഡോസ് വേണം

അബുദബി: കോവിഡ് വ്യാപനത്തെ തുടർന്ന് മുന്‍കരുതല്‍ നടപടികള്‍ കർശനമാക്കുകയാണ് അബുദബി. അല്‍ ഹോസന്‍ ആപ്പിലെ പുതിയ അപ്ഡേറ്റ് പ്രകാരം എമിറേറ്റിലെ പൊതു പരിപാടികള്‍ക്കും എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനും ആവശ്യമായ ഗ്രീന്‍ പാസ് വേണമെങ്കില്‍ എല്ലാ വാക്സിന്‍റേയും ബൂസ്റ്റർ ഡോസുകള്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍റെ രണ്ടാം ഡോസെടുത്ത് ആറുമാസം കഴി‍ഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനാവുക.


സിനോഫാം വാക്സിനെടുത്ത് ആറുമാസം കഴിഞ്ഞവർക്ക് ഫൈസർ ബയോടെക് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. അങ്ങനെ ഫൈസർ വാക്സിന്‍ സ്വീകരിച്ച് ആറുമാസം കഴി‍ഞ്ഞാല്‍ ബൂസ്റ്റർ ഡോസും സ്വീകരിക്കാം. ചുരുക്കത്തില്‍ വാക്സിന്‍റെ രണ്ടുഡോസുമെടുത്ത്, നെഗറ്റീവ് പിസിആർ പരിശോധനാഫലമുണ്ടെങ്കില്‍ 14 ദിവസത്തേക്ക് അല്‍ ഹോസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസുണ്ടാകും. വാക്സിനെടുത്ത് ആറുമാസം കഴിഞ്ഞവരാണെങ്കില്‍ ബൂസ്റ്റർ ഡോസ് എടുത്താല്‍ മാത്രമെ വാക്സിനേഷന്‍ സ്റ്റാറ്റസ് നിലനില്‍ക്കുകയുളളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.