അബുദബി ഹൂതി ആക്രമണം, യുഎഇയ്ക്ക് ഐക്യദാർഢ്യമറിയിച്ച് ഇന്ത്യ

അബുദബി ഹൂതി ആക്രമണം, യുഎഇയ്ക്ക് ഐക്യദാർഢ്യമറിയിച്ച് ഇന്ത്യ

അബുദബി: രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ യുഎഇയ്ക്ക് ഐക്യദാർഢ്യമറിയിച്ച് ഇന്ത്യ. യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സയ്യീദ് അല്‍ നഹ്യാനുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കർ ടെലഫോണില്‍ സംസാരിച്ചു. യുഎഇയ്ക്ക് എല്ലാ വിധ പിന്തുണയും അറിയിച്ച മന്ത്രി ഒരിക്കലും അംഗീകരിക്കാനാകാത്തതാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു.


ആക്രമണത്തില്‍ രണ്ട് ഇന്ത്യാക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ അനുശോചനം അറിയിക്കാനായാണ് ഷെയ്ഖ് അബ്ദുളള ഡോ എസ് ജയശങ്കറിനെ ഫോണില്‍ വിളിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.