നിയന്ത്രണം കടുപ്പിക്കും; സമ്പൂര്‍ണ അടച്ചിടല്‍ ഇപ്പോഴില്ല: സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് മന്ത്രി സഭാ യോഗം

നിയന്ത്രണം കടുപ്പിക്കും; സമ്പൂര്‍ണ അടച്ചിടല്‍ ഇപ്പോഴില്ല: സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് മന്ത്രി സഭാ യോഗം

തിരുവനന്തപുരം: രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേരളത്തിലിപ്പോഴുണ്ടായിരിക്കുന്ന കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും കര്‍ശന ജാഗ്രത വേണമെന്നും മന്ത്രി സഭാ യോഗം വിലയിരുത്തി.

അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. മന്ത്രി ഓഫീസുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊലീസിലും ആരോഗ്യ പ്രവര്‍ത്തകരിലുമെല്ലാം കോവിഡ് പിടിമുറുക്കിയതോടെയാണ് സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിക്കാന്‍ ഒരുങ്ങുന്നത്.

നാളെ വൈകിട്ട് നടക്കുന്ന അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. സമ്പൂര്‍ണ അടച്ചിടലുണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. രണ്ടാം തരംഗത്തെ അപേക്ഷിച്ച് ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യേണ്ട രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്.

കോളജുകള്‍ നാളെ തന്നെ അടച്ചേക്കും.10,11, 12 ക്ലാസുകള്‍ കൂടി ഓണ്‍ലൈനിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ആള്‍ക്കൂട്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കടുത്ത നിയന്ത്രണങ്ങള്‍ വന്നേക്കും.

പരിശോധന നടത്തുന്ന മൂന്നിലൊരാള്‍ക്ക് രോഗം എന്നതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ. ടിപിആര്‍ എക്കാലത്തേയും വലിയ നിരക്കിലാണ്. രണ്ടാം തരംഗത്തില്‍ 29.5ശതമാനമായിരുന്ന ടിപിആര്‍ ഇപ്പോള്‍ 35.27 ശതമാനമായി.

ജലദോഷപ്പനി പോലെയോ, യാതൊരു ലക്ഷണവും ഇല്ലാതെയോ രോഗം പിടിപെടുന്നവരാണേറെയും. ഇതാണ് ഡെല്‍റ്റയല്ല ഒമിക്രോണ്‍ വ്യാപനമാണ് സംസ്ഥാനത്ത് വ്യാപിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ഉറപ്പിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.