പുതിയ വകഭേദമില്ലെങ്കില്‍ കോവിഡിന് 2022 മാര്‍ച്ചോടെ അവസാനം: ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

 പുതിയ വകഭേദമില്ലെങ്കില്‍ കോവിഡിന് 2022 മാര്‍ച്ചോടെ അവസാനം:  ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണ്. ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നവരുടെ എണ്ണവും ഉയരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തോടെ കോവിഡ് അവസാനിക്കാനുള്ള സാധ്യതയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞനായ സമീരന്‍ പാണ്ഡ.

ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ ബാധിക്കുകയും പുതിയ വകഭേദങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ 2022 മാര്‍ച്ച് 11 ആകുമ്പോള്‍ കോവിഡ് അവസാനിക്കുമെന്നാണ് പാണ്ഡ പറയുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ പകര്‍ച്ചവ്യാധി വിഭാഗം തലവനാണ് സമീരന്‍ പാണ്ഡ. കോവിഡ് പ്രതിരോധത്തില്‍ ഒട്ടും വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

ഉത്തരേന്ത്യയില്‍ ഉള്ളതിനേക്കാള്‍ ദക്ഷിണേന്ത്യയിലാണ് രോഗവ്യാപനം തീവ്രമായി തുടരുന്നത്. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം പല രീതിയിലാണ് സംഭവിക്കുന്നത്. ഡിസംബര്‍ 11ന് ആരംഭിച്ച ഒമിക്രോണ്‍ മൂന്ന് മാസം വരെ തുടരുമെന്നതിനാലാണ് മാര്‍ച്ച് 11 ആകുമ്പോള്‍ അവസാനിക്കും എന്ന പ്രതീക്ഷ പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സംസ്ഥാനങ്ങളോട് കോവിഡ് പരിശോധനകളുടെ എണ്ണം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രോഗത്തിന്റെ പല വ്യാപന ഘട്ടങ്ങളിലും ടെസ്റ്റിങ്ങിലും അതിനുള്ള രീതികളിലും മാറ്റം വരുത്തേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു. വൈറസിന്റെ പുതിയ വകഭേദങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.