കെ റെയില്‍ ഭൂമി ഏറ്റെടുക്കലിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; സര്‍ക്കാരിന് നിര്‍ണായകം

 കെ റെയില്‍ ഭൂമി ഏറ്റെടുക്കലിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; സര്‍ക്കാരിന് നിര്‍ണായകം

കൊച്ചി: സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പദ്ധതി സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

അതേസമയം കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ തൂണുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ചും ഭീഷണിപ്പെടുത്തിയുമല്ല സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കേണ്ടതെന്ന് കഴിഞ്ഞ സിറ്റിംങില്‍ കോടതി വിലയിരുത്തിയിരുന്നു. വീടുകളില്‍ അതിക്രമിച്ച് കയറി കെ റെയില്‍ തൂണുകള്‍ സ്ഥാപിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം കെ റെയിലിനെതിരെ സംസ്ഥാന വ്യാപകമായി ജനങ്ങള്‍ പ്രതിഷേധം തുടരുകയാണ്. ഇന്നലെ അങ്കമാലി എളവൂരില്‍ കെ റെയില്‍ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. കെ റെയില്‍ തൂണുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലപരിശോധനയ്ക്ക് എത്തിയവരെയാണ് തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ ഒടുവില്‍ മടങ്ങുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.