ന്യൂഡല്‍ഹി: പതിനേഴുകാരനായ അരുണാചല്‍ സ്വദേശിയെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയി. ഇന്ത്യാ-ചൈന സൈനിക തല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം.
അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമവാസികളായ മിറാം തരോണ്‍, ജോണി യാല്‍ എന്നിവരെയാണ് സൈന്യം തട്ടിക്കൊണ്ടു പോയത്. ഇരുവരും പ്രദേശത്ത് നായാട്ടില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.
സൈന്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപെട്ട ജോണി യാല്‍ പറഞ്ഞപ്പോഴാണ് തട്ടിക്കൊണ്ടു പോകല്‍ പുറം ലോകം അറിഞ്ഞത്. മിറാം തരോണ്‍ ചൈനീസ് സൈനികരുടെ തടവിലാണ്.
മിറാം തരോണിന്റെ മോചനത്തിനായി നടപടികള്‍ സ്വീകരിക്കണമെന്ന് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ലോക്‌സഭാംഗം താപിര്‍ ഗാവോ ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടു പോകല്‍ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം വളരെ ഗൗരവത്തോടെയാണ് ഇന്ത്യന്‍ സൈന്യം നിരീക്ഷിക്കുന്നത്.
സംഭവത്തില്‍ തങ്ങള്‍ മിറാം തരോണിന്റെ കുടുംബത്തോടൊപ്പമുണ്ടെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ വിഡ്ഢിത്തം നിറഞ്ഞ മൗനമാണ് ഇതിനുള്ള മറുപടി. അദ്ദേഹം ഇതൊന്നും കാര്യമാക്കുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.