രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; മൂന്ന് ലക്ഷം കടന്ന് രോഗികള്‍; 24 മണിക്കൂറിനിടെ 491 മരണം

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; മൂന്ന് ലക്ഷം കടന്ന് രോഗികള്‍; 24 മണിക്കൂറിനിടെ 491 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന വൈറസ് ബാധിതര്‍ മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 491 പേര്‍ രോഗം ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും ഒമ്പതിനായിരം കടന്നിരിക്കുകയാണ്. ഇതുവരെ 9,287 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചത്തേക്കാള്‍ 3.63% ശതമാനം അധികം ഒമിക്രോണ്‍ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തേക്കാള്‍ 34,562 കോവിഡ് രോഗികള്‍ ഇന്ന് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,23,990 പേര്‍ രോഗമുക്തി നേടി. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19,24,051 ആയി. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 70,93,56,830 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 19,35,180 എണ്ണം ഇന്നലെ പരിശോധിച്ചതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.