കോട്ടയം : ജർമ്മനിയിലെ രൂപതകളിൽ സ്തുത്യർഹമായി സേവനം ചെയ്യുന്ന കത്തോലിക്കാ വൈദികർക്ക് അവരുടെ അജപാലന പ്രവർത്തനത്തെ രൂപതാധികാരികൾവിലയിരുത്തി, മാതൃകാപരമായി സജീവ അജപാലനസേവനം ചെയ്യുന്നവർക്ക് അംഗീകാരമായി നൽകുന്ന ഒരു സ്ഥാനപ്പേരാണ് "ഗൈസ്റ്റ്ലിഹെർ റാറ്റ്" എന്നുള്ളത്. ഈ പ്രത്യേക പദവിക്ക് ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. ആന്റണി കൂട്ടുമ്മേൽ അർഹനായി. ഇത് ജർമനിയിൽ സേവനം ചെയ്യുന്ന എല്ലാ വൈദികർക്കും വലിയ സന്തോഷം നൽകുന്ന അവസരമാണെന്നും, അച്ചന് പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നതായും ജർമനയിൽ സേവനം ചെയ്യുന്ന മുതിർന്ന വൈദികൻ ഡോ. മാത്യു കിളിരൂർ അറിയിച്ചു.
ജർമ്മൻകാർക്ക് ഓരോ സ്ഥാനവും പ്രാധാന്യം നൽകി പേരിനോടു ചേർത്തു വയ്ക്കുന്ന ശൈലിയുണ്ട്. നാട്ടിൽ നമ്മൾ രൂപതയിലെ എല്ലാ വൈദികരേയും ഫാദർ എന്നു മാത്രം പറയുമ്പോൾ, ജർമ്മനിൽ ഇടവകയിലെ അസിസ്റ്റന്റിനെ "ഹെർ കപ്ലാൻ Herr Kaplan", വികാരിയെ "ഹെർ ഫാറർ/Herr Pfarrer',ഇതുപോലെ അംഗീകാരം ലഭിച്ചവരെ "Hochwürdiger Herr Geistlicher Rat Koottummel"(ഹോഹ് വ്യൂർഡിഗെർ ഗൈസ്റ്റ്ലിഹെർ റാറ്റ് Koottummel) എന്നും വിളിക്കും.
ചങ്ങനാശ്ശേരി അതിരൂപതയിലെ തെക്കേക്കര സെ. ജോൺസ് ഇടവകാംഗമായ ഫാ. ആന്റണി കഴിഞ്ഞ 12 വർഷമായി ജർമനിയിൽ സേവനം ചെയ്യുന്നു. തെക്കേക്കര കൂട്ടുമ്മേൽ തോമസ് അന്നമ്മ ദമ്പതികളുടെ മകനായ ഫാ. ആന്റണി മാർ ജോസഫ് പൗവത്തിൽ മെത്രാപ്പോലീത്തയിൽനിന്ന് 2006 ലാണ് വൈദിക പട്ടം സ്വീകരിച്ചത്.
ഒരു കത്തോലിക്കാ പുരോഹിതൻ എന്ന നിലയിൽ ലഭിച്ച ഈ അംഗീകാരത്തിന് ദൈവത്തിനും റൈഗൻസ് ബർഗ് രൂപതയ്ക്കും കൂടെ പ്രവർത്തിക്കുന്നവർക്കും നന്ദി പറയുന്നതായി ഫാ. ആന്റണി കൂട്ടുമ്മേൽ അറിയിച്ചു. ഈ അംഗീകാരം അവിടെ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദികർക്കും, പ്രത്യേകിച്ച് ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നതായും ഫാദർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.