റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകാന്‍ ഭവന വായ്പയ്ക്ക് ബജറ്റില്‍ നികുതിയിളവ് കൂട്ടിയേക്കും

റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകാന്‍ ഭവന വായ്പയ്ക്ക് ബജറ്റില്‍ നികുതിയിളവ് കൂട്ടിയേക്കും

ന്യൂഡല്‍ഹി: കോവിഡില്‍ തകര്‍ന്ന രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകാന്‍ ഭവന വായ്പയ്ക്ക് ബജറ്റില്‍ കൂടുതല്‍ ആദായനി കുതിയിളവ് പ്രഖ്യാപിച്ചേക്കും. ധനമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്.

80 സി പ്രകാരം ഭവന വായ്പയുടെ മുതലിലേയ്ക്ക് 1.50 ലക്ഷം രൂപവരെയുള്ള തിരിച്ചടിവിന് നിലവില്‍ നികുതിയിളവുണ്ട്. ഈ പരിധി രണ്ടു ലക്ഷമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വകുപ്പ് 24 പ്രകാരം ഭവന വായ്പയുടെ പലിശയ്ക്ക് നിലവില്‍ രണ്ടുലക്ഷം രൂപയുടെ ആനുകൂല്യവുമുണ്ട്.

80സി വകുപ്പ് പ്രകാരം വിവിധ നിക്ഷേപ പദ്ധതികള്‍ ഉള്‍പ്പടെയുള്ളവയ്ക്കാണ് 1.50ലക്ഷം രൂപയുടെ നികുതിയിളവുള്ളത്. പിപിഎഫ്, അഞ്ചുവര്‍ഷത്തെ സ്ഥിര നിക്ഷേപം, സുകന്യ സമൃദ്ധി, കുട്ടികളുടെ ട്യൂഷന്‍ ഫീസ് തുടങ്ങിയവയ്ക്കും ഈ വകുപ്പ് പ്രകാരം നികുതിയിളവ് ലഭിക്കും.

കിഴിവുകള്‍ ഒഴിവാക്കി സ്ലാബ് ഉയര്‍ത്തി കുറഞ്ഞ നികുതിയില്‍ പുതിയ സമ്പ്രദായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൂടുതല്‍ പേരും പഴയതില്‍ തന്നെ തുടരാനാണ് താല്‍പര്യപ്പെടുന്നത്. ഇതുകൂടി കണക്കിലെടുത്ത് പുതിയ സമ്പ്രദായത്തിലേയ്ക്ക് നികുതിദായകരെ ആകര്‍ഷിക്കാനുള്ള പ്രഖ്യാനവും ബജറ്റില്‍ ഉണ്ടാകുമെന്നറിയുന്നു.

നികുതി ഇളവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതിനാല്‍ വരുമാനം കുറഞ്ഞവര്‍ കൂടുതല്‍ പേരും പഴയ നികുതി സമ്പ്രദായമാണ് സ്വീകരിച്ചത്. 15 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് നികുതി നിരക്ക് 30 ശതമാനമായതിനാല്‍ ഈ വിഭാഗത്തില്‍ കൂടുതല്‍ കിഴിവ് പ്രയോജനപ്പെടുത്താനുള്ളവരും പുതിയ സമ്പ്രദായത്തിലേയ്ക്ക് മാറിയില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.