കോണ്‍ഗ്രസിന്റെ മുഖം താന്‍ തന്നെയെന്നു പ്രിയങ്ക ഗാന്ധി; യുപിയില്‍ യുവാക്കളുടെ വോട്ടുകള്‍ ലക്ഷ്യമിട്ട് പ്രത്യേക പ്രകടന പത്രിക

കോണ്‍ഗ്രസിന്റെ മുഖം താന്‍ തന്നെയെന്നു പ്രിയങ്ക ഗാന്ധി; യുപിയില്‍ യുവാക്കളുടെ വോട്ടുകള്‍ ലക്ഷ്യമിട്ട് പ്രത്യേക പ്രകടന പത്രിക

ലക്‌നൗ: യുപി നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോണ്‍ഗ്രസ് പുറത്തിറക്കി. എ.ഐ.സി.സി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ മാര്‍ഗരേഖയാണ് പ്രകടനപത്രികയെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യക്ക് പുതിയ കാഴ്ചപ്പാട് വേണമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

2014 മുതല്‍ ബി.ജെ.പി മുന്നോട്ടു വച്ച ആശയങ്ങള്‍ വന്‍ ദുരന്തമായി മാറി. ചെറിയ പാര്‍ട്ടികള്‍ക്ക് രാജ്യത്തിനു പുതിയ കാഴ്ചപാട് നല്‍കാന്‍ കഴിയില്ല. അതിനാല്‍ മാറ്റത്തിന്റെ തുടക്കം യുപിയില്‍ നിന്നും തുടങ്ങണം. ബി.ജെ.പി ഭരണത്തില്‍ 16 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും രാഹുല്‍ ആരോപിച്ചു. യുപിയില്‍ യുവാക്കളോട് സംസാരിച്ചു പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് പത്രിക തയ്യാറാക്കിയതെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.

വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ പദവികള്‍ ഒഴിഞ്ഞു കിടക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തി കാട്ടുന്നില്ലല്ലോ എന്ന ചോദ്യത്തിന് യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖം താന്‍ തന്നെയെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് മറക്കൂ, ഇന്ന് യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നു. കാരണം എല്ലാ ജോലികളും രണ്ടു മൂന്ന് വ്യവസായികള്‍ക്കാണ് നല്‍കുന്നത്. അതിനാല്‍, നിങ്ങള്‍ക്ക് എങ്ങനെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്ന് യുപിയിലെ യുവാക്കളോട് സംസാരിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് പ്രിയങ്ക വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.