ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പസ്തോലേറ്റ് ആറാമത് വാർഷികവും പ്രവാസി സംഗമവും ഇന്ന്

ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പസ്തോലേറ്റ് ആറാമത് വാർഷികവും പ്രവാസി സംഗമവും ഇന്ന്

കോട്ടയം : സീറോമലബാർ സഭയിൽ പ്രവാസലോകത്തെ അജപാലന ശുശ്രൂഷകൾക്കായി ആരംഭിച്ച പ്രഥമ ശുശ്രൂഷാ സംവിധാനമായ ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പസ്തോലേറ്റിന്റെ ആറാമത് വാർഷികവും പ്രവാസി സംഗമവും ശനിയാഴ്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി  വി. മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു.

ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്, ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ഓൺലൈൻ സമ്മളനത്തിൽ നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ,അതിരൂപത വികാരി ജനറൽ ഫാ. ജോസഫ് വാണിയപ്പുരക്കൽ ,എം എൽ എ ജോബ് മൈക്കിൾ, ജോസി സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കുന്നതാണ്.

പ്രവാസി അപ്പസ്തോലേറ്റ് പ്രവാസികൾക്കായി സംഘടിപ്പിച്ച ജിംഗിൾ ബെൽസ് മത്സരങ്ങളുടെ ഫല പ്രഖ്യാപനം മാർ ജോസഫ് പെരുന്തോട്ടം  നടത്തുന്നതായിരിക്കും. ക്രിസ്തുമസ്സ് ഓർമ്മക്കുറിപ്പ് , കരോൾ ഗാനം , ഫോട്ടോഗ്രാഫി , ഡ്രോയിങ്, കളറിംഗ് , കേക്ക് മേക്കിങ് എന്നിങ്ങനെ ആറു ഇനങ്ങളിലായി ഇരുന്നൂറോളം ആളുകൾ പങ്കെടുത്ത ജിംഗിൾ ബെൽസ് മത്സരങ്ങൾ അത്യധികം ആവേശം നിറഞ്ഞതായിരുന്നു. പ്രവാസികൾക്ക് മാതൃ രൂപതയുടെ കരുതലും സ്നേഹവും അനുഭവിച്ചറിയുന്ന വേദികളാണ് പ്രവാസി അപ്പോസ്തോലേറ്റിന്റെ  കർമ്മ മണ്ഡലങ്ങൾ എന്ന് അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അഭിപ്രായപ്പെട്ടു.

വാർഷികത്തിൽ പങ്കുചേരാനുള്ള Zoom ലിങ്ക് ചുവടെ നൽകുന്നു.
Join Zoom Meeting
https://us02web.zoom.us/j/87043098525?pwd=OU1PSWdhTlpuQkpLRlZ0NmY4UExEQT09


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.