ശനിയാഴ്ച യുഎഇയില്‍ 1141 പേർക്കും സൗദിയില്‍ 407 പേർക്കും കൂടി കോവിഡ് രോഗബാധ

ശനിയാഴ്ച യുഎഇയില്‍ 1141 പേർക്കും സൗദിയില്‍ 407 പേർക്കും കൂടി കോവിഡ് രോഗബാധ

132374 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ 1141 പേർക്ക് യുഎഇയില്‍ ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 141,032 പേരിലായി രോഗബാധ. 4 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മൊത്തം മരണസംഖ്യ 514 ആയും ഉയർന്നു. 672 പേർ രോഗമുക്തി നേടിയതോടെ മൊത്തം രോഗമുക്തരായവർ 137,608 ആയി. 2910 ആണ് ആക്ടീവ് കേസുകള്‍.

സൗദി അറേബ്യയില്‍ 7738 ആക്ടീവ് കേസുകളാണ് ഉളളത്. 407 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ 350229 പേരിലായി മൊത്തം രോഗബാധ. 336966 പേർ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടി. 5525 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്.

ഖത്തറില്‍ 2706 ആക്ടീവ് കേസുകളാണ് ഉളളത്. 202 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ 134013 പേരിലായി മൊത്തം രോഗബാധ. 131075 പേർ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടി. 232 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്. കുവൈറ്റില്‍ 8508 ആക്ടീവ് കേസുകളാണ് ഉളളത്. 742 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ 131205 പേരിലായി മൊത്തം രോഗബാധ. 121889 പേർ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടി. 808 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്.

ബഹ്റിനില്‍ 2168 ആക്ടീവ് കേസുകളാണ് ഉളളത്. 237 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ 83,023 പേരിലായി മൊത്തം രോഗബാധ. 80526 പേർ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടി. 329 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്. ഒമാനില്‍ 8513 ആക്ടീവ് കേസുകളാണ് ഉളളത്. 117167 പേരില്‍ രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 107368 പേർ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടി. 1286 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.