അബുദബി പ്രവേശനം, സന്ദർശകർക്ക് ബൂസ്റ്റർ ഡോസ് ആവശ്യമില്ല

അബുദബി പ്രവേശനം, സന്ദർശകർക്ക് ബൂസ്റ്റർ ഡോസ് ആവശ്യമില്ല

അബുദബി: മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദബിയിലേക്കുളള പ്രവേശനത്തിന് സന്ദർശകർക്ക് കോവിഡ് വാക്സിന്‍ ബൂസ്റ്റർ ഡോസ് ആവശ്യമില്ലെന്ന് അധികൃതർ. കോവിഡ് 19 വാക്സിന്‍റെ മൂന്നാം ഡോസ് (ബൂസ്റ്റർ ഡോസ് ) സന്ദർശകർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുളള മാനദണ്ഡമല്ല, അബുദബി കള്‍ച്ചറല്‍ ആന്‍റ് ടൂറിസം വിഭാഗം അറിയിച്ചു. പുതുക്കിയ മാർഗ്ഗ നിർദ്ദേശപ്രകാരം അബുദബിയിലെ പ്രവേശനത്തിന് അല്‍ഹോസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിർബന്ധമാണ്. താമസക്കാർക്കാർക്ക് അല്‍ ഹോസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിലനിർത്താന്‍ കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കുകയും വേണം. അതല്ലെങ്കില്‍ 96 മണിക്കൂറിനുളളിലെടുത്ത കോവിഡ് പിസിആർ പരിശോധനാഫലവും അനിവാര്യമായിരുന്നു.

സന്ദ‍ർശകർക്ക് വാക്സിനെടുത്തതിന്‍റെ പൂർണമായ രേഖകള്‍ (അവരവരുടെ സ്വന്തം രാജ്യത്ത് എടുത്തതായാലും ) നിർബന്ധമാണ്. ഇതല്ലെങ്കില്‍ 14 ദിവസത്തിനുളളിലെടുത്ത പിസിആർ പരിശോധനാഫലം വേണം. അതുമല്ലെങ്കില്‍ സ്വന്തം രാജ്യത്ത് നിന്ന് 48 മണിക്കൂറിനുളളിലെടുത്ത കോവിഡ് പിസിആർ പരിശോധനാഫലവും അനിവാര്യം.വാക്സിെടുക്കാത്തവരാണെങ്കില്‍ 96 മണിക്കൂറഇനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലമാണ് വേണ്ടത്.

സന്ദർശകർക്ക് അബുദബിയിലേക്ക് വരുന്നതിന് മുന്‍പ് www.visitAbuDhabi.ae എന്ന വെബ്സൈറ്റിലൂടെ മുന്‍കരുതലും നിർദ്ദേശങ്ങളും മനസിലാക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.