ഓഹരി വിപണിയിലെ നിക്ഷേപം: കൃത്യമായ മാര്‍ഗ നിര്‍ദേശവുമായി ടി.ഐ.എന്‍.സി

ഓഹരി വിപണിയിലെ നിക്ഷേപം: കൃത്യമായ മാര്‍ഗ നിര്‍ദേശവുമായി ടി.ഐ.എന്‍.സി

കൊച്ചി: വളരെ ശ്രദ്ധയോടെയും അച്ചടക്കത്തോടെയും സമീപിക്കേണ്ട ഒരു മേഖലയാണ് ഓഹരി വിപണിയിലെ നിക്ഷേപം. അങ്ങനെ ചെയ്യുന്നവര്‍ക്കാണ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് നേട്ടമുണ്ടാക്കാനാവുക. സ്റ്റോക്ക് മാര്‍ക്കറ്റിങിലേക്ക് മിക്കവരും എത്തുന്നത് എളുപ്പത്തില്‍ പണമുണ്ടാക്കാനാണ്. എന്നാല്‍ എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ പറ്റുന്ന ഒരു മേഖലയല്ല ഇത്.

സ്റ്റോക്ക് മാര്‍ക്കറ്റിന്റെ സങ്കീര്‍ണതകള്‍ മനസിലാക്കി വിപണി ഒരുക്കുന്ന ചതിക്കുഴികളില്‍ പെടാതെ ഗുണദോഷങ്ങള്‍ തിരിച്ചറിഞ്ഞു നേട്ടങ്ങള്‍ കൊയ്യാന്‍ കൃത്യമായൊരു മാര്‍ഗനിര്‍ദേശം അനിവാര്യമാണ്. മതിയായ അറിവും ധാരണയുമില്ലാത്തതിനാല്‍ പലര്‍ക്കും ഈ മേഖല നഷ്ടങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

എന്നാല്‍ സ്റ്റോക്ക് മാര്‍ക്കറ്റിലെ ഓരോ ചലനവും അവിടെ പാലിക്കേണ്ടതായ കാര്യങ്ങളും ശാസ്ത്രീയമായി തന്നെ പഠിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് മാവെറിക്‌സ് പ്രോ രൂപകല്‍പ്പന ചെയ്ത ടി.ഐ.എന്‍.സി

പരിചയ സമ്പന്നരായ റിസര്‍ച്ച് അനലിസ്റ്റുകളുടെ നേതൃത്വത്തിലുള്ള കാസുകള്‍, ലൈവ് മാര്‍ക്കറ്റ് അനാലിസിസുകള്‍, ബിയേര്‍ഡ് മാന്‍ ബ്ലോഗ്, ബിയേര്‍ഡ് മാന്‍ കമ്മ്യുണിറ്റി തുടങ്ങി ഒരു ട്രേഡേര്‍ക്കും ഇന്‍വെസ്റ്റര്‍ക്കും ആവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും ടി.ഐ.എന്‍.സിയില്‍ ലഭ്യമാണ്.

മാവെറിക്‌സ് പ്രോ സൃഷ്ടിച്ച ഒരു പ്ലാറ്റ്ഫോമാണ് ടി.ഐ.എന്‍.സി. അഞ്ചു പ്രധാന ഫീച്ചറുകളാണ് ഇതിനുള്ളത്. അതില്‍ പ്രധാനമായുള്ളതാണ് ടി.ഐ.എന്‍.സി അക്കാദമി. ടി.ഐ.എന്‍.സി അക്കാദമിയില്‍ വിവിധ കോഴ്‌സുകള്‍ ഉള്‍പ്പെടുന്നു. പ്രത്യേകം രൂപകല്‍പ്പന ചെയ്ത കോഴ്സാണ് ടി.ഐ.എന്‍.സി ബൈ ബിയേര്‍ഡ് മാന്‍. സാമ്പത്തിക വ്യവസായത്തില്‍ സജീവമായവര്‍ക്കും പുതുമുഖങ്ങള്‍ക്കും തങ്ങളുടെ കരിയര്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഈ കോഴ്സ് തിരഞ്ഞെടുക്കാം.

ഒരു മെന്റര്‍ഷിപ്പ് മോഡല്‍ എന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന കോഴ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തി പരിചയവും ലഭിക്കും. സ്റ്റോക്ക് മാര്‍ക്കറ്റുകളുടെ അടിത്തറയും സാങ്കേതിക തന്ത്രങ്ങളും ഈ കോഴ്സിലൂടെ അടുത്തറിയാം. 7500 രൂപയാണ് ജിഎസ്ടി കൂടാതെയുള്ള ഫീസ്. സാധാരണക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും മുതല്‍ എല്ലാമേഖലയിലും ഉള്ളവര്‍ക്കും വളരെ എളുപ്പത്തിലും പ്രയോജനപ്രദമായ രീതിയിലും പഠിച്ചെടുക്കാന്‍ പറ്റുന്ന രീതിയിലാണ് ഈ കോഴ്‌സ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.