കോവിഡ് മാർഗനിർദ്ദേശങ്ങള്‍ വ്യക്തമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

കോവിഡ് മാർഗനിർദ്ദേശങ്ങള്‍ വ്യക്തമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

കൊച്ചി : കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കില്‍ നിബന്ധനകളോടെ 14 ദിവസത്തെ ക്വാറന്‍റീനില്‍ ഇളവ് ലഭിക്കുമെന്നുളള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദ്ദേശം വന്നതോടെ, കോവിഡ് മാർഗനിർദ്ദേശങ്ങള്‍ കൂടുതൽ വ്യക്തമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃത‍ർ. 

നിർദ്ദേശങ്ങള്‍ ഇങ്ങനെ

വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്‍റീന്‍ വേണം. നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റുമായാണ് വരുന്നതെങ്കില്‍ പോലും എത്തി എട്ടാം ദിവസം വീണ്ടും ടെസ്റ്റ് ചെയ്ത് നെഗറ്റീവാണെന്ന് ഉറപ്പിച്ചാല്‍ മാത്രമെ ക്വാറന്‍റീന്‍ അവസാനിപ്പിക്കാന്‍ പാടുളളൂ. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച് 14 ദിവസത്തെ ക്വാറന്‍റീനാണ് അഭികാമ്യം. ചുരുക്കത്തില്‍, നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റും കൊണ്ടാണ് യാത്രക്കാർ വരുന്നതെങ്കിലും 7 ദിവസം നിർബന്ധിത ക്വാറന്‍റീന്‍ വേണമെന്നാണ് സിയാല്‍ അധികൃത‍ർ വ്യക്തമാക്കുന്നത്.

കേരള സർക്കാരിന്‍റെ കോവിഡ് നിരീക്ഷണ ആപ്പായ കോവിഡ് 19 ജാഗ്രത പോർട്ടലില്‍ രജിസ്ട്രർ ചെയ്തിരിക്കണം. ആഭ്യന്തരയാത്രക്കാരാണെങ്കില്‍ 7 ദിവസത്തെ നിർബന്ധിത ക്വാറന്‍റീനില്‍ നിബന്ധനകളോടെ ഇളവുണ്ട്. ആ‍ർടി - പിസിആർ പരിശോധനാ സൗകര്യം ടി വണ്‍ ടി ത്രീ ടെർമിനലുകളില്‍ ലഭ്യമാണ്.പരിശോധന നിർബന്ധമല്ല. പരിശോധിച്ച് ഫലം നെഗറ്റീവാണെങ്കിലും 7 ദിവസത്തെ ക്വാറന്‍റീന്‍ നിർബന്ധമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.