ഉംറ തീർത്ഥാടനം: വെള്ളിയാഴ്ച വരെ രജിസ്ട്ര‍ർ ചെയ്തത് രണ്ട് ദശലക്ഷത്തോളം പേർ

ഉംറ തീർത്ഥാടനം: വെള്ളിയാഴ്ച വരെ രജിസ്ട്ര‍ർ ചെയ്തത് രണ്ട് ദശലക്ഷത്തോളം പേർ

ഉംറ തീർത്ഥാടനത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ രണ്ട് ദശലക്ഷത്തോളം പേർ തീർത്ഥാടനത്തിനായുളള രജിസ്ട്രേഷന്‍ പൂ‍ർത്തിയാക്കിയതായി ഹജ്ജ് ഉംറ വകുപ്പ്. മൂന്നാം ഘട്ടം ആരംഭിച്ച ശേഷമുളള ആദ്യ വെള്ളിയാഴ്ച വരെയുളളയുളള കണക്കാണിത്. ഇതിനു പുറമെ മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്ക് പ്രാർത്ഥനകൾക്കായി ഏതാണ്ട് 9 ലക്ഷം പേർ രജിസ്റ്റർ ചെയ്തതായും ഹജ്ജ് ഉംറ വകുപ്പ് അറിയിച്ചു.

സൗദിയിലെ ഉംറ തീർത്ഥാടനത്തിനുള്ള സ്മാർട്ട് ആപ്പ് Eatmarna-യിലൂടെയാണ് ഇത്തരം രജിസ്‌ട്രേഷൻ നടത്തുന്നത്.ഏതാണ്ട് ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ഉംറ തീർത്ഥാടനം ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുന്നത്. ഒക്ടോബർ 4 മുതൽ പുനരാരംഭിച്ച ഉംറ തീർത്ഥാടനത്തിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങളിലും രാജ്യത്തിനകത്തുള്ള സൗദി പൗരന്മാരെയും, പ്രവാസികളെയും മാത്രമാണ് പങ്കെടുക്കാൻ അനുവദിച്ചിരുന്നത്. നവംബർ 1-ന് ആരംഭിച്ച മൂന്നാം ഘട്ടത്തിൽ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.