ഏ.ഡി. 468 മാര്‍ച്ച് 3-ാം തീയതി തിരുസഭയുടെ വലിയ മുക്കുവനായി തിരഞ്ഞെടുക്കപ്പെട്ട സിംപ്ലീഷ്യസ് മാര്‍പ്പാപ്പയുടെ ഭരണകാലം പാശ്ചാത്യ സാമ്രാജ്യത്തിന്റെ അന്ത്യം ദര്‍ശിച്ച കാലമായിരുന്നു. പാശ്ചാത്യ സാമ്രാജ്യത്തിന്റെ നാമമാത്ര ചക്രവര്‍ത്തിയായിരുന്ന റോമുളൂസ് അഗസ്റ്റലസ് ചക്രവര്‍ത്തിയെ ഏ.ഡി. 476-ല്‍ ജര്‍മാനിക് ഗോത്രവംശജരുടെ ജനറലായിരുന്ന ഒഡോസെര്‍ കീഴ്‌പ്പെടുത്തുകയും റോമന്‍ ചക്രവര്‍ത്തിയുടെ സിംഹാസനത്തില്‍ നിന്ന് നിഷ്‌കാസിതനാക്കുകയും ചെയ്തു. ഇറ്റലിയുടെ ചക്രവര്‍ത്തിയായി ഒസ്‌ത്രോഗോഥ് തെയൊഡൊറിക് സ്ഥാനമേറ്റു. പാശ്ചാത്യ സാമ്രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ മറ്റു ജര്‍മാനിക് ഗോത്രങ്ങള്‍ തങ്ങളുടെ രാജ്യങ്ങള്‍ സ്ഥാപിച്ചു. അങ്ങനെ പാശ്ചാത്യദേശത്ത് ബാര്‍ബേറിയന്‍ ഭരണത്തിന്റെ തുടക്കം കുറിച്ചു.ബാര്‍ബേറിയന്‍ ഭരണാധികാരികള്‍ ആര്യന്‍ പാഷണ്ഡതയില്‍ വിശ്വസിച്ചിരുന്നവരായിരുന്നെങ്കിലും തിരുസഭയോടും കത്തോലിക്കാ വിശ്വാസത്തോടും സഹിഷ്ണുതയോടെയാണ് വര്‍ത്തിച്ചത്.
തന്റെ മുന്‍ഗാമിയായ ലിയോ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ സഭയില്‍ ഉണ്ടാക്കിയ പ്രഭാവവും കീര്‍ത്തിയും സ്വാധീനവും പൗരസ്ത്യസഭയില്‍ ക്ഷയിച്ചുവരുന്ന കാലമായിരുന്നു സിംപ്ലീഷ്യസ് മാര്‍പ്പാപ്പയുടെ ഭരണകാലം. ചാല്‍സിഡോണ്‍ കൗണ്‍സില്‍ പാസാക്കുകയും എന്നാല്‍ ലീയോ ഒന്നാമന്‍ മാര്‍പ്പാപ്പ അംഗീകരിക്കുവാന്‍ തയ്യാറാകാതിരിക്കുകയും കോണ്‍സ്റ്റാന്റിനോപ്പിളിന് റോമിന് തത്തുല്യമായ സ്ഥാനം നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ച 28-ാം കാനോന്‍ നടപ്പിലാക്കുവാന്‍ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയര്‍ക്കീസായ അക്കാസിയസ് ശ്രമിച്ചപ്പോള്‍ മാര്‍പ്പാപ്പ ശക്തമായി ആ ശ്രമത്തെ അപലിപിക്കുകയും എതിര്‍ക്കുകയും ചെയ്തു.
അക്കാസിയസ് പാത്രിയാര്‍ക്കിസ് മോണോഫിസിറ്റിക്ക് പാഷണ്ഡതയെയും ബസിലിസ്‌കസ് ചക്രവര്‍ത്തി പുറപ്പെടുവിച്ച മോണോഫിസിറ്റിക്ക് ഡിക്രിയെയും സധൈര്യം എതിര്‍ത്തിരുന്നുവെങ്കിലും അലക്‌സാണ്ട്രിയയുടെ കത്തോലിക്കാ പാത്രിയാര്‍ക്കീസായി ജോണ്‍ തലായിയ തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തെ ക്ഷൂഭിതനും അശ്വസ്തനുമാക്കി. ഇത് ജോണ്‍ പാത്രിയാര്‍ക്കീസിന്റെ പ്രതിയോഗിയായ മോണോഫിസിറ്റ് പക്ഷക്കാരനായ പീറ്റര്‍ മോണഗസിന്റെ മുഖസ്തുതികളാല്‍ അക്കാസിയസ് സ്വാധീനിക്കപ്പെടുവാന്‍ കാരണമായി. ഇതിനെതുടര്‍ന്ന് അക്കാസിയസ് സെനോ ചക്രവര്‍ത്തിയോട് മോണോഫിസിറ്റിക്ക് പക്ഷക്കാര്‍ക്ക് അനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട് ഡിക്രി പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടു.
സിംപ്ലിഷ്യസ് മാര്‍പ്പാപ്പ പ്രസ്തുത നടപടിയെയും ഡിക്രിയെയും നിശിതമായി എതിര്‍ത്തു. എന്നാല്‍ മാര്‍പ്പാപ്പയുടെ ഇടപെടലുകള്‍ പലപ്പോഴും അക്കാസിയസും കൂട്ടരും അവഗണിക്കുകയാണ് ചെയ്തത്. ഇത് ക്രമേണേ പൗരസ്ത്യ സഭയില്‍ മാര്‍പ്പാപ്പയുടെ സ്വാധീനവും പ്രഭാവവും ക്ഷയിക്കുന്നതിന് കാരണമായി. മാത്രമല്ല, പൗരസ്ത്യസഭയിലെ ചാല്‍സിഡോണിയന്‍ പഠനങ്ങളും മോണോഫിസിറ്റിസവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വെറുമൊരു കാഴ്ച്ചക്കാരനാകുവാന്‍ മാത്രമേ സിംപ്ലിഷ്യസ് മാര്‍പ്പാപ്പയ്ക്ക് കഴിഞ്ഞൊള്ളു. സിംപ്ലിഷ്യസ് മാര്‍പ്പാപ്പ ഏറെക്കാലം രോഗബാധിതനായി കഷ്ടതകള്‍ അനുഭവിച്ചു. ഏ.ഡി. 483 മാര്‍ച്ച് 10-ാം തീയതി അദ്ദേഹം കാലം ചെയ്തു.
St. Simplicius succeeded Hilarius on March 3, 468. In 476, Romulus Augustulus, the last Western emperor of Rome, was succeeded by Odoacer, the German general, as king of Italy. While Simplicius attempted to exercise influence over the Monophysite debate in the East, the patriarch Acacius kept some of the happenings a secret from the pope. Simplicius is credited with beginning several building projects in Rome and with helping the Roman people in the midst of the barbaric invasions. Simplicius died on March 10, 483
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26