വയസ് 22 മാസം;ആരുമറിയാതെ അയാന്‍ഷിന്റെ ഓണ്‍ലൈന്‍ ഷോപ്പിംഗ്, വാള്‍മാര്‍ട്ട് എത്തിച്ചത് 1,700 ഡോളറിന്റെ ഫര്‍ണിച്ചര്‍

വയസ് 22 മാസം;ആരുമറിയാതെ അയാന്‍ഷിന്റെ ഓണ്‍ലൈന്‍ ഷോപ്പിംഗ്, വാള്‍മാര്‍ട്ട് എത്തിച്ചത് 1,700 ഡോളറിന്റെ ഫര്‍ണിച്ചര്‍

ന്യൂയോര്‍ക്ക്: ശിശുക്കള്‍ക്കും സുഗമമായി നടത്താവുന്നതേയുള്ളൂ ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നു തെളിയിച്ചുകൊണ്ട്, ന്യൂജേഴ്സിയിലെ 22 മാസം പ്രായമുള്ള അയാന്‍ഷ് കുമാര്‍ ഒരാളുമറിയാതെ ഫോണുപയോഗിച്ച് വീട്ടിലേക്കു വരുത്തിയത് 1,700 ഡോളര്‍ (1.27 ലക്ഷം രൂപ) വില നല്‍കി വാങ്ങിയ ഫര്‍ണിച്ചര്‍.

അമ്മയുടെ ഫോണ്‍ പതിവു പോലെ കൈകാര്യം ചെയ്യുന്നതിനിടയിലാണ് അയാന്‍ഷ് ഫര്‍ണിച്ചര്‍ വാങ്ങാന്‍ വളരെ കൃത്യമായി ഓര്‍ഡര്‍ നല്‍കിയത്. വാള്‍മാര്‍ട്ടില്‍ നിന്നുള്ള അപ്രതീക്ഷിത പാക്കേജുകളുടെ തുടര്‍ പ്രവാഹത്തില്‍ കുടുംബം ആശ്ചര്യപ്പെട്ടു.'ആദ്യത്തെ ആള്‍ ഒരു പെട്ടിയുമായി വന്ന്് വാതിലിനോട് ചേര്‍ന്നു നിന്നു.പിന്നെ രണ്ടാമത്തെയാളും, മൂന്നാമത്തെയാളും... അവര്‍ കൊണ്ടുവന്നത് ഫര്‍ണിച്ചര്‍ ഇനങ്ങളായിരുന്നു'അയാന്‍ഷിന്റെ അമ്മ മധു കുമാര്‍ പറഞ്ഞു.

കുമാര്‍ കുടുംബം ഈയിടെ ഒരു പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് കുറച്ചു ഫര്‍ണിച്ചറുകള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഫോണില്‍ നോക്കിയരുന്നു. ഇതാണ് അയാന്‍ഷ് തന്മയത്വത്തോടെ ഉപയോഗിച്ചത്.'ക്രമപ്രകാരം തന്നെ അവന്‍ ക്ലിക്ക് ചെയ്ത് എല്ലാ പേയ്മെന്റുകളും പൂര്‍ത്തിയാക്കി'- അച്ഛന്‍ പ്രമോദ് കുമാര്‍ പറഞ്ഞു.ഇത്രയും അധികം സാധനങ്ങള്‍ വീട്ടുമുറ്റത്തെത്തിയപ്പോള്‍ തങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ചില വസ്തുക്കള്‍ക്ക് തങ്ങളുടെ വീടിന്റെ വാതിലുകളെക്കാളും വലുപ്പമുണ്ട്.75 ശതമാനവും ഡെലിവറി ചെയ്‌തെങ്കിലും എല്ലാം തിരിച്ചെടുക്കാമെന്ന് വാള്‍മാര്‍ട്ട് വാഗ്ദാനം ചെയ്തു.


കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും മറ്റും കളിക്കാന്‍ നല്‍കരുതെന്ന് അറിവുള്ളവര്‍ ഉപദേശിക്കുന്നത് അവ നശിപ്പിച്ചാലോ എന്നോര്‍ത്തിട്ടു മാത്രമല്ലെന്നു വ്യക്തമായി കുമാര്‍ കുടുംബത്തിന്.കുരുന്നുകള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇത്തരം ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇടയാക്കുമെന്നതിനു പുറമേ മാതാപിതാക്കള്‍ക്ക് സാമ്പത്തിക ബാധ്യതും വരുത്തി വയ്ക്കുമെന്നും തിരിച്ചറിഞ്ഞു.

അച്ഛനും അമ്മയും സഹോദരങ്ങളും ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടാണ് അയാന്‍ഷും ഇത് കൈകാര്യം ചെയ്യുന്നതെന്ന് അമ്മ പറയുന്നു. മകനെ പേടിച്ച്, തങ്ങളുടെ ഫോണുകളില്‍ പാസ് കോഡുകള്‍ ചേര്‍ക്കുമെന്നും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഫോണില്‍ നിന്നു നീക്കം ചെയ്യുമെന്നും കുമാര്‍ അറിയിച്ചു.'അവന്് ഫോണുകള്‍ ഇഷ്ടമാണ്. ഫോണില്‍ സദാ തിരക്കിലാണവന്‍. സ്വന്തമായി അവന് ഒരു ഫോണ്‍ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു' അമ്മ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.