പൊലീസും നാട്ടുകാരും ഏറ്റുമുട്ടി; പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

പൊലീസും നാട്ടുകാരും ഏറ്റുമുട്ടി; പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

അമ്പലപ്പുഴ: നീര്‍ക്കുന്നം മാധവമുക്ക് തീരത്ത് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. നാലു പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. തലയ്ക്കു പരിക്കേറ്റ ഹോംഗാര്‍ഡ് പീറ്റര്‍, പ്രദേശവാസി രോഹിണി എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ജീപ്പിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി 9.30-ഓടെയായിരുന്നു സംഭവം. പ്രദേശത്തെ സ്വകാര്യചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ടു യുവാക്കളെ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനു പുന്നപ്ര ഇന്‍സ്‌പെക്ടര്‍ കെ.ജി പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതേത്തുടര്‍ന്നു സംഘടിച്ചെത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ അരമണിക്കൂറോളം പൊലീസ് ജീപ്പ് തടഞ്ഞുവെച്ചു.

ജീപ്പിനു നേരെ കല്ലേറുമുണ്ടായി. ഇന്‍സ്‌പെക്ടറെക്കൂടാതെ നാലു പൊലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്. കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. എട്ടുപേരെ സംഭവസ്ഥലത്തുനിന്നു കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.