ഐ പി എ വാർഷിക സംഗമം സംഘടിപ്പിച്ചു

ഐ പി എ വാർഷിക സംഗമം സംഘടിപ്പിച്ചു

ദുബായ് :  മലയാളി ബിസിനസ് നെറ്റ് വർക്കായ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (ഐ പി എ ) വാർഷിക സംഗമം സംഘടിപ്പിച്ചു.ദുബായ് ഫ്ലോറ ഇൻ ഹോട്ടലിലാണ് സംഗമം സംഘടിപ്പിച്ചത്.നൂറിലധികം വരുന്ന ഐപിഎ ഉപഭോക്താക്കൾ ചടങ്ങിൽ സംബന്ധിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എ കെ ഫൈസൽ പരിപാടി ഉദ്ഘാടനം ചെയ്തു.

സംരംഭക-നെറ്റ്‌വർക്കിന്റെ പ്രസക്തി ബിസിനസ് സംരംഭത്തിന്റെ വിജയഘടകമാണനും,അതിന് വേണ്ടി പരസ്പര സഹകരണത്തോടെ ഈ രംഗത്ത് കൂടുതൽ കർമ്മനിരതരാവേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്ന ശ്രദ്ധേയ-അവതരണങ്ങൾ ചടങ്ങിനെ ഊർജ്ജസ്വലമാക്കി.ഐ പി എ ചെയർമാൻ വി കെ ഷംസുദ്ദീൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകരെ വളർത്തിയെടുക്കുന്നതിനും,പരസ്പര-സഹകരണത്തെടെ നിശ്ശെഷമായ അഭിവൃദ്ധി കൈവരിക്കുന്നതിനും വേണ്ടി പോയ കാലങ്ങളിൽ ഐപിഎ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്.വളർന്ന് വരുന്ന ഐപിഎ ഉപഭോക്താക്കളായ ബിസിനസ്സുകാരുടെ മക്കളെ സംരംഭക- ലോകത്ത് കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായി വരും കാലങ്ങളിൽ വിവിധ പരിപാടികൾ ഐപിഎ സംഘടിപ്പിക്കുമെന്ന് വി കെ ഷംസുദീൻ പറഞ്ഞു.

സംഗമത്തിൽ പങ്കെടുത്ത നൂറിലധികം സംരംഭകർ വിഭിന്നമായ തങ്ങളുടെ ബിസിനസ് മേഖലകൾ ചടങ്ങിൽ പരിചയപ്പെടുത്തി. മലയാളി ബിസിനസ് സംരംഭകർക്കും, അവരുടെ കസ്റ്റമേഴ്സിനും ഗുണകരമായി-അടുത്ത മാസം അവസാനം ഐപി എ സംഘടിപ്പിക്കുന്ന ഇവന്റിന്റെ പ്രത്യേക പ്രഖ്യാപനവും ഇതിനോടനുബന്ധിച്ച് നടന്നു.വൈസ് ചെയർമാൻ തങ്കച്ചൻ മണ്ഡപത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ സിഎ ശിഹാബ് തങ്ങൾ, അഡ്വ, അജ്മൽ, മുനീർ അൽ വഫ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു.മുഹമ്മദ് റഫീഖ് അൽമായർ, അഫി അഹ്മദ് സ്മാർട്ട്‌ ട്രാവൽ, ഹകീം വാഴക്കാല, നദീർ ചോലൻ ,സൽമാനുൽ ഫാരിസ് ബി ബ്രൈറ്റ് തുടങ്ങിയവർ സംസാരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ ത്വൽഹത്ത് ഫോറം ഗ്രൂപ്പ് സ്വാഗതവും സൈനുദ്ദീൻ ഹോട്ട്പാക്ക് നന്ദിയും പറഞ്ഞു


ഫോട്ടോ: ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച വാർഷിക സംഗമത്തിൽ പങ്കെടുത്ത സംരംഭകർ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.