ഫാദര്‍ സിബി മാത്യു ചെത്തിക്കളം സി എം ഐ ഹൃദയാഘാതം മൂലം അന്തരിച്ചു

ഫാദര്‍ സിബി മാത്യു ചെത്തിക്കളം സി എം ഐ ഹൃദയാഘാതം മൂലം അന്തരിച്ചു

ആലപ്പുഴ: അമ്പലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരിയായ ഫാദര്‍ സിബി മാത്യു ചെത്തിക്കളം സി എം ഐ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത് .

രാവിലത്തെ പ്രാര്‍ത്ഥനയ്‌ക്ക് പുരോഹിതനെ കാണാതെ വന്നതോടെ വിശ്വാസികള്‍ അന്വേഷിച്ചുചെന്നപ്പോഴാണ് വികാരി മരിച്ച്‌ കിടക്കുന്നത് കണ്ടത്. സെന്റ് നിക്കോളാസ് എല്‍പി സ്‌കൂള്‍ മാനേജരും കൂടിയാണ് ഫാ. സിബി മാത്യു ചെത്തിക്കളം. മൃതദേഹം ചെത്തിപ്പുഴയിലേക്ക് മാറ്റി.

പുരോഹിതൻ അസുഖബാധിതനായിരുന്നുവെന്നും , മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പോലീസ് അറിയിച്ചു
മൃതദേഹം ചെത്തിപ്പുഴയിലേക്ക് മാറ്റി. വികാര നിർഭരമായ യാത്രയയപ്പാണ് പ്രിയപ്പെട്ട വൈദികന് കരുമാടി ഇടവക ജനങ്ങൾ നൽകിയത്. എല്ലാ ജാതി മത വിഭാഗങ്ങൾക്കും പ്രിയങ്കരനായിരുന്ന അച്ചൻ, എപ്പോൾ വിളിച്ചാലും സഹായത്തിനായി ഓടിയെത്തുമായിരുന്നു എന്ന് ഇടവകയിലെ വിശ്വാസികൾ പറഞു.

സംസ്കാരം നാളെ (26 ജനുവരി 2022 ) 2.30ന് ചമ്പക്കുളം ഗാഗുൽത്ത സെമിത്തേരിയിൽ നടത്തപ്പെടും. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.