സിനിമയില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്ന അതുല്യ കലാകാരനാണ് സൂര്യ. തെന്നിന്ത്യ ഒട്ടാകെ നിരവധിയാണ് താരത്തിനുള്ള ആരാധകരും. ഇപ്പോഴിതാ സിനിമയ്ക്ക് മുമ്പുള്ള തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യ മനസ്സു തുറന്നത്.
വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയിലായിരുന്നു ആദ്യം ജോലി. ദിവസവും പതിനെട്ട് മണിക്കൂര്‍ ജോലി ചെയ്യേണ്ടി വന്നു. 736 രൂപയായിരുന്നു ഒരു മാസത്തെ ശമ്പളം. പണം നിറച്ച ആ വെളുത്ത കവനറിന്റെ നിറം ഇന്നും തനിക്ക് ഓര്‍മ്മയുണ്ട് എന്ന് സൂര്യ പറഞ്ഞു.
താരം കേന്ദ്ര കഥാപാത്രമായെത്തുന്ന സൂരരൈ പോട്രു എന്ന ചിത്രത്തില്‍ തന്റെ പഴയകാല ജീവിതാനുഭവങ്ങളിലൂടെ വീണ്ടും ജീവിക്കുകയായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. സൂരരൈ പോട്രു എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. സുധ കൊങ്കര സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് സൂരരൈ പോട്രു.
അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം, ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ 12 ന് പ്രേക്ഷകരിലേക്കെത്തും. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വഴിയായിരിക്കും ചിത്രത്തിന്റെ റിലീസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.