ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മല്‍സരിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി ഡോ.കഫീല്‍ ഖാന്‍. ഗോരഖ്പുരില്‍ മല്‍സരിക്കാന്‍ ഒരുങ്ങുകയാണ് യോഗി. ഏത് പാര്‍ട്ടി ടിക്കറ്റ് തന്നാലും യോഗിക്കെതിരെ മല്‍സരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാര്‍ച്ച് മൂന്നിനാണ് ഗോരഖ്പുരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ 2017ല്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ പ്രതി സ്ഥാനത്ത് യോഗി സര്‍ക്കാര്‍ നിര്‍ത്തിയത് കഫീല്‍ ഖാനെ ആയിരുന്നു. പിന്നീട് സര്‍വീസില്‍ നിന്ന് അദ്ദേഹത്തെ പിരിച്ചുവിട്ടു. എന്നിട്ടും വിടാതെ സര്‍ക്കാര്‍ വേട്ടയാടുകയും ചെയ്യുന്നതായി കഫീല്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു.
പിന്നീട് പ്രിയങ്ക ഗാന്ധി കഫീലിന് വേണ്ടി സജീവമായി രംഗത്തുവരികയും സര്‍ക്കാരിന്റെ വീഴ്ച മറച്ചു പിടിക്കാന്‍ ഡോക്ടറെ ഇരയാക്കിയതാണെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗിക്കെതിരെ മല്‍സരിക്കാന്‍ തയാറാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.