ഒമാനില്‍ 60 വയസ് കഴിഞ്ഞപ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കാന്‍ തൊഴില്‍ മന്ത്രാലയതീരുമാനമെന്ന് സൂചന

ഒമാനില്‍ 60 വയസ് കഴിഞ്ഞപ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കാന്‍ തൊഴില്‍ മന്ത്രാലയതീരുമാനമെന്ന് സൂചന

മസ്കറ്റ്: രാജ്യത്ത് 60 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളുടെ വിസ പുതുക്കി നല്‍കാന്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനമെടുത്തതായി റിപ്പോർട്ട്. ജനുവരി 23 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 60 വയസ് കഴിഞ്ഞവർക്ക് വിസ പുതുക്കി നല്‍കേണ്ടതില്ലെന്ന തീരുമാനം മലയാളികള്‍ അടക്കമുളള പ്രവാസി തൊഴിലാളികളെ ഏറെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷ നല്‍കുന്ന വിവരമാണ് നിലവില്‍ പുറത്തുവരുന്നത്. എന്നിരുന്നാല്‍ തന്നെയും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അധികൃതർ അറിയിക്കുമെന്നാണ് പ്രതീക്ഷ. പല കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് സംശയങ്ങളും ആശങ്കകളും നിലനിന്നിരുന്നു. 60 വയസ് കഴിഞ്ഞ പലരും നാട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തിരുന്നു. തൊഴില്‍ മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസി തൊഴിലാളികള്‍ കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.