അമിതവേഗത ആപത്ത്; ഡിവൈഡറില്‍ തട്ടിയ കാര്‍ പറന്നത് 15 അടി ഉയരത്തില്‍: നടുക്കും ദൃശ്യങ്ങള്‍

അമിതവേഗത ആപത്ത്; ഡിവൈഡറില്‍ തട്ടിയ കാര്‍ പറന്നത് 15 അടി ഉയരത്തില്‍: നടുക്കും ദൃശ്യങ്ങള്‍

അമിത വേഗതയില്‍ വാഹനം ഓടിക്കന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ടുതന്നെയാണ് കര്‍ശനമായ പിഴയും ശിക്ഷയും ഉള്‍പ്പെടെ പലയിടങ്ങളിലും അമിതവേഗതയ്ക്ക് ഈടാക്കുന്നതും. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ധാരണ ഉണ്ടെങ്കിലും പലരും ശ്രദ്ധിക്കാറില്ല. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടെങ്കിലും അത് പാലിക്കാന്‍ പലരും തയാറാവുന്നില്ല എന്നതാണ് വാസ്തവം.

അമിത വേഗത അപകടങ്ങള്‍ക്ക് കാരണമാകും എന്നു തെളിയിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സിനിമകളില്‍ സാധാരണ കാണാറുള്ള അപകടങ്ങളെ പോലും വെല്ലുന്നതാണ് ഈ അപകട ദൃശ്യങ്ങള്‍. അമിത വേഗതയിലെത്തിയ കാര്‍ ഒരു റൗണ്ട് എബൗട്ടിലെ ഡിവൈഡറില്‍ ഇടിച്ച് പറക്കുകയായിരുന്നു. പതിനഞ്ച് അടിയോളം ഉയരത്തിലാണ് കാര്‍ ഉയര്‍ന്നു പൊങ്ങിയത്. ഈ ദൃശ്യങ്ങളെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം.

ദക്ഷിണാഫ്രിക്കയിലാണ് ഈ സംഭവം അരങ്ങേറിയത്. അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന വ്യക്തിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലെ സോമര്‍സെറ്റ് സ്ട്രീറ്റില്‍ നടന്ന ഈ അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അമിത വേഗത വലിയ അപകടങ്ങള്‍ക്ക് കാരണമാകും എന്ന് ഓരോരുത്തരേയും ഓര്‍മ്മപ്പെടുത്തുകയാണ് ഈ ദൃശ്യങ്ങള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.