കെഎസ്ആര്‍ടിസി ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു; കണ്ടക്ടര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു; കണ്ടക്ടര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ ബത്തേരി: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു. കെഎസ്ആര്‍ടിസി ബത്തേരി സ്റ്റോര്‍ റൂമിലാണ് സംഭവം.

സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നല്‍കാനുള്ള ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ കണ്ടക്ടര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ശേഷം നിലത്ത് കിടന്ന് ഒന്നര മിനിറ്റോളം കത്തുന്നുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കെഎസ്ആര്‍ടിസിയുടെ ഐ.ടി സംഘം തിരുവനന്തപുരത്ത് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 13,500 രൂപയാണ് പുതിയതായി വാങ്ങിയ ഒരു ഇ.ടി.എമ്മിന്റെ വില. വിശദമായ പരിശോധന നടക്കുന്നുവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.