ദുബായ്: അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു. ആഴ്ചകൾക്കു ശേഷം ഡോളർ 75 രൂപയ്ക്കു മുകളിലായി. വ്യാഴാഴ്ച രാവിലെ ഇന്ത്യന്‍ രൂപയുമായുളള വിനിമയ മൂല്യം 75.19 ആണ്. ഇത് 76.05 വരെയെത്തുമെന്നാണ് വിലയിരുത്തല്‍. യു എ ഇ ദിർഹവുമായുളള വിനിമയനിരക്കിലും രൂപയ്ക്ക് ക്ഷീണമാണ്. വിനിമയനിരക്ക് ഒരു വേള ഒരു ദിർഹത്തിന് 20 രൂപ 70 വരെയെത്തി. ദിർഹവുമായുളള രൂപയുടെ മൂല്യം 20 നും 20.50 പൈസയ്ക്കുമിടയില്‍ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
ക്രൂഡ് വില ഉയർന്നു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഉയർന്നു. എണ്ണവില ബാരലിന് 90 ഡോളർ കടന്നു. 2014 ന് ശേഷം ഇതാദ്യമായാണ് ക്രൂഡ് വില 90 ഡോളറിലേക്ക് എത്തുന്നത്. ഒരുമാസം മുന്‍പ് 75 ഡോളറായിരുന്ന എണ്ണവിലയാണ് ഇപ്പോള്‍ 90 ലെത്തി നില്‍ക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ ബ്രെന്‍റ് ക്രൂഡ് വില 55 ഡോളർ ആയിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.