ബ്രൂണെ: കോവിഡ് മഹാമാരിക്കിടയിലും നാട് മുഴുവന്‍ അഘോഷമാക്കിയ രാജകീയ വിവാഹമായിരുന്നു ബ്രൂണെ സുല്‍ത്താന്‍ ഹസനാല്‍ ബോള്‍ക്കിയയുടെ മകള്‍ ഫദ്സില്ല ലുബാബുള്‍ രാജാകുമാരിയുടേത്. ബ്രൂണെയില്‍ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമായി മാറി ആ വിവാഹം.
സുല്‍ത്താന്റെ രണ്ടാം ഭാര്യ ഹാജ മറിയമിന്റെ മകളാണ് ഫദ്സില്ല. ജനുവരി 16 ന് ആരംഭിച്ച ഒരാഴ്ച നീണ്ടു നിന്ന വിപുലമായ ചടങ്ങുകളോടെ നടന്ന വിവാഹത്തില്‍ കൊട്ടാരം ജീവനക്കാരനും കാമുകനായ അബ്ദുള്ള നബീല്‍ അല്‍ ഹാഷ്മിയെയാണ് രാജകുമാരി വിവാഹം ചെയ്തത്.
സുല്‍ത്താന്റെ 12 മക്കളില്‍ ഒമ്പതാമത്തെയാളാണ് 'സ്‌പോര്‍ട്ടി രാജകുമാരി' എന്നറിയപ്പെടുന്ന ഫദ്സില്ല ലുബാബുള്‍. ഫദ്സില്ല ലുബാബുള്‍ ഉള്‍പ്പെടെ നാല് മക്കളാണ് സുല്‍ത്താന് ഹാജ മറിയമിലുള്ളത്. സുല്‍ത്താന്റെ ഔദ്യോഗിക വസതിയായ ഇസ്താന നൂറുല്‍ ഇമാനില്‍ വച്ചാണ് വിവാഹം നടന്നത്.
1700 ലധികം മുറികളും 5000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിരുന്നു ഹാളും ഉള്‍പ്പെടെയുള്ള ഈ കൊട്ടാരം ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരങ്ങളില്‍ ഒന്നാണ്. ഒമര്‍ അലി സൈഫുദ്ദീന്‍ പള്ളിയിലാണ് വിവാഹത്തിലെ പ്രധാന ചടങ്ങുകള്‍ നടന്നത്.
ഉദ്വേഗജനകമായ സംഭവങ്ങളിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ സുല്‍ത്താന്‍ ഹസനാല്‍ ബോള്‍കിയയുടെ മകള്‍ ഫദ്സില്ലാ ലുബാബുള്‍ (36) തന്റെ വരനെ കണ്ടെത്തിയത്. തന്റെ പിതാവിന്റെ ഓഫീസിലെ ജീവനക്കാരനും സാധാരണക്കാരനായ അബ്ദുള്ള നബീല്‍ അല്‍ ഹാഷ്മിയെയാണ് രാജകുമാരി വിവാഹം കഴിച്ചത്.
സാധാരണക്കാരനായ ഒരു ബിസിനസുകാരന്റെ മകനാണ് അബ്ദുള്ള നബീല്‍ അല്‍ ഹാഷ്മി. ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമാണ് രാജകുമാരി നബീലിനെ വരനായി സ്വീകരിച്ചത്.
രാജകുടുംബത്തില്‍ തലമുറകളായ കൈമാറി വന്ന ആഭരണങ്ങള്‍ അണിഞ്ഞു കൊണ്ടാണ് ഫദ്സില്ല വിവാഹ ചടങ്ങുകളില്‍ എത്തിയത്. ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ എഴുപത്തിയഞ്ചാം സ്ഥാനത്താണ് ബ്രൂണെ സുല്‍ത്താന്‍ ഹസനാല്‍ ബോള്‍കിയ. സുല്‍ത്താന്റെ ആഡംബര വാഹന ശേഖരങ്ങളുടേയും കോടികള്‍ വിലമതിക്കുന്ന കൊട്ടാരത്തിന്റേയും വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തു വന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.