ഹൂസ്റ്റണ്‍: മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിവെച്ചതായി സംശയിക്കുന്നയാളെ ഹൂസ്റ്റണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് രാത്രി മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനാണ് ഇതോടെ അവസാനമായതെന്ന് ഉദ്യോഗസ്ഥര്‍ ട്വീറ്റ് ചെയ്തു. വെടിയേറ്റ മൂന്ന് ഉദ്യോഗസ്ഥരും ആശുപത്രിയില്‍ ചികില്‍സയിലാണെന്നും അവരുടെ നില അപകടകരമല്ലെന്നും മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം മോഷ്ടിച്ച കാറില്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി 5 മൈല്‍ അകലെയുള്ള ഒരു വീട്ടിനുള്ളില്‍ ആയിരുന്നു മണിക്കൂറുകളോളം.തോക്കു ചൂണ്ടി ഇയാള്‍ അതിക്രമിച്ചു കടന്നതോടെ വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു.'ഉദ്യോഗസ്ഥര്‍ ആ വീട് വളഞ്ഞപ്പോള്‍ അയാള്‍ ഒന്നിലധികം തവണ വെടിവച്ചു. ദൈവത്തിന് നന്ദി, ആ വെടിയുണ്ടകള്‍ ആര്‍ക്കും ഏറ്റില്ല,'- ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് ട്രോയ് ഫിന്നര്‍ പറഞ്ഞു. 'ഉദ്യോഗസ്ഥര്‍ തിരികെ വെടിയുതിര്‍ത്തു.പ്രതിക്ക് പരിക്കേറ്റിട്ടുള്ളതായി അറിയില്ല.'അറസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മാധ്യമ സമ്മേളനത്തില്‍ വ്യക്തമാക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതിയുടെ കൈവശം ഒന്നിലധികം ആയുധങ്ങള്‍ ഉണ്ടായിരുന്നെന്ന് അധികൃതര്‍ കരുതുന്നതായി ഹൂസ്റ്റണ്‍ പോലീസ് ഓഫീസേഴ്സ് യൂണിയന്‍ പ്രസിഡന്റ് ഡഗ്ലസ് ഗ്രിഫിത്ത് പറഞ്ഞു.'പരിക്കേറ്റ ഉദ്യോഗസ്ഥര്‍ വളരെ ഭാഗ്യവാന്മാരാണ്. ഒരാള്‍ക്ക് കൈയിലും മറ്റ് രണ്ടു പേര്‍ക്കും കാലിലുമേ വെടിയേറ്റുള്ളൂ' ഗ്രിഫിത്ത് അറിയിച്ചു.
ഇതിനിടെ ഹാരിസ് കൗണ്ടി കോണ്‍സ്റ്റബിള്‍ ചാള്‍സ് ഗാലോവേ ട്രാഫിക് സ്റ്റോപ്പില്‍ വെടിയേറ്റു മരിച്ച കേസിലെ പ്രതി ഓസ്‌കാര്‍ റോസലെസിനെ മെക്‌സിക്കോയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ഹൂസ്റ്റണില്‍ എത്തിച്ചു.1996-ല്‍ ടെക്സാസില്‍ നടന്ന ഒരു ആക്രമണത്തിലും എല്‍ സാല്‍വഡോറിലെ കൊലപാതകത്തിലും നേരത്തെ ഉള്‍പ്പെട്ടയാളാണിതെന്നു കണ്ടെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.