കോവിഡ് വ്യാപനം രൂക്ഷമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യോഗം വിളിച്ച് കേന്ദ്രം

കോവിഡ്  വ്യാപനം രൂക്ഷമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യോഗം വിളിച്ച് കേന്ദ്രം

ഡൽഹി: കൊവിഡ് വ്യാപന രൂക്ഷമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യോഗം വിളിച്ച് കേന്ദ്രം . ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കൊവിഡ് – ഒമിക്രോൺ സാഹചര്യം ഇന്ന് വിലയിരുത്തും.

വാക്സിനേഷൻ പുരോഗതി, ചികിത്സ സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ യോഗം വിലയിരുത്തും.നിലവിൽ പ്രതിദിന കൊവിഡ് കേസുകളും ,ആക്ടവ് കേസുകളും കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ.

അതേസമയം കർണാടക ,മഹാരാഷ്ട്ര ,തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രതിദിന കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി.കർണാടകയിൽ 38,083 ഉം ,മഹാരാഷ്ട്രയിൽ 25,425 ഉം,തമിഴ്നാട്ടിൽ 28,515 പേരും കൊവിഡ് ബാധിതരായി.കൊവിഡ് കേസുകൾ കുറഞ്ഞതോടെ ഡൽഹിയിലെ വാരാന്ത്യ കർഫ്യൂവും,തമിഴ്നാട്ടിലെ രാത്രികാല കർഫ്യൂവും ഒഴിവാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.