വീസ അപേക്ഷകർ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കുക

വീസ അപേക്ഷകർ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കുക

ദുബായ്: ദുബായിൽ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഉപയോക്താക്കൾ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ് സ് അറിയിച്ചു. ഇക്കാര്യത്തിൽ ഉപഭോക്താക്കൾ പലപ്പോഴും അശ്രദ്ധ വരുത്തുന്നുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ജിഡിആർ എഫ്എ വീണ്ടും, വീണ്ടും ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കുന്നത്.വിസ സേവനങ്ങൾ തേടുന്ന ആളുകൾ അവിവ്യക്തമായ വിവരങ്ങൾ നൽകിയാൽ നടപടികൾക്ക് സ്വാഭാവികമായും കാലതാമസം വരും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള അറിയിപ്പ് നൽകുന്നത്. വീസാ അപേക്ഷകളിലെ വ്യക്തത നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കും.

അമർ സെന്ററുകൾ, വകുപ്പിന്റെ മറ്റു സ്മാർട്ട് ചാനലുകൾ തുടങ്ങിയവ വഴി - ഡിപ്പാർട്ട്‌മെന്റിലേക്ക് സമർപ്പിക്കുന്ന രേഖകളിൽ ശരിയായ മേൽവിലാസങ്ങൾ, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ,മറ്റുവിവരങ്ങൾ എല്ലാം കൃത്യമാണെന്ന് സ്വയം പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ- നടപടിയുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താകളെ അറിയിക്കുന്നത്.

ഏറ്റവും വേഗത്തിലാണ് ദുബായിൽ വീസ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. ഉപയോക്താക്കൾക്ക് എല്ലായ്പ്പോഴും സന്തോഷകരമായ സേവനങ്ങൾ നൽകാനാണ് വകുപ്പ് ശ്രദ്ധിക്കുന്നത്. ചില സമയങ്ങളിൽ ഉപയോക്താക്കൾ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന അപേക്ഷകൾക്ക് മേൽ നടപടികൾക്ക് കാലതാമസം വരാറുണ്ട്.അത് കൊണ്ട് തന്നെ അപേക്ഷകർ വ്യക്തമായ വിവരങ്ങൾ നൽകാനും, അപേക്ഷിച്ചത് ശരിയായാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് വകുപ്പ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു .നിങ്ങളുടെ അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ജിഡിആർഎഫ്എഡി ഓർമ്മപ്പെടുത്തുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.