'ദൈവമേ, എനിക്കത് കിട്ടി':യു.എസില്‍ ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ; വിഷമരുന്ന് കയറ്റുമ്പോള്‍ വിലാപവുമായി പ്രതി

'ദൈവമേ, എനിക്കത് കിട്ടി':യു.എസില്‍ ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ; വിഷമരുന്ന് കയറ്റുമ്പോള്‍ വിലാപവുമായി പ്രതി

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഈ വര്‍ഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി. ഇരട്ടക്കൊലക്കേസ് പ്രതിയായ ഒക്കലഹോമയിലെ ഡൊണാള്‍ഡ് ഗ്രാന്‍ഡ് ആണ് ഈ വര്‍ഷം അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധേയനായ ആദ്യ തടവുകാരന്‍. തടവിലായിരുന്ന കാമുകിയെ പുറത്തിറക്കാന്‍ പണം കണ്ടെത്താനാണ് ഡൊണാള്‍ഡ് രണ്ട് പേരെ കൊന്നത്.

'എന്റെ പ്രവൃത്തികളില്‍ ആത്മാര്‍ത്ഥമായ ഖേദവും പശ്ചാത്താപവും പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'മരണത്തിനായുള്ള വിഷത്തിന്റെ കുത്തിവയ്പ്പിന് മുമ്പ് 46 കാരനായ ഗ്രാന്‍ഡ് പറഞ്ഞു. പക്ഷേ, തന്റെ പ്രവൃത്തികള്‍ക്ക് പിശാചിനെ കുറ്റപ്പെടുത്തുകയും ചെയ്തു അയാള്‍. 'അയ്യോ, ദൈവമേ, എനിക്കത് കിട്ടി' കുത്തിവയ്പ്പിനു മുമ്പേ ബന്ധനസ്ഥനാകുന്നതിനിടെ അയാള്‍ വിലപിച്ചുകൊണ്ടിരുന്നു. ആറ് മുട്ട റോളുകള്‍, എള്ള് ചേര്‍ത്തു പാകം ചെയ്ത ചിക്കന്‍, ചെമ്മീന്‍ ഫ്രൈഡ് റൈസ്, മൂന്ന് പൈന്റ് സ്‌ട്രോബെറി ഐസ്‌ക്രീം എന്നിവയാണ് അന്ത്യ അത്താഴത്തിനായി, ഗ്രാന്‍ഡ് ഓര്‍ഡര്‍ ചെയ്തിരുന്നത്.

അമേരിക്കയില്‍ വര്‍ഷം തോറും നടത്തിവരുന്ന വധശിക്ഷകളുടെ എണ്ണം അടുത്തിടെയായി കുറഞ്ഞിരിക്കുകയാണ്. 23 യുഎസ് സംസ്ഥാനങ്ങളില്‍ വധശിക്ഷ നിര്‍ത്തലാക്കിയിട്ടുണ്ട്. കാലിഫോര്‍ണിയ, ഒറിഗോണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ വധശിക്ഷയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്.2001ലാണ് ഡൊണാള്‍ഡ് ഗ്രാന്‍ഡ് ശിക്ഷിക്കപ്പെട്ട കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് 25 വയസ്സാണ് ഡൊണാള്‍ഡിന്റെ പ്രായം. മോഷണം ചെറുക്കാന്‍ ശ്രമിച്ച രണ്ട് ഹോട്ടല്‍ ജീവനക്കാരെ കൊലപ്പെടുത്തിയതാണ് ഡൊണാള്‍ഡിനെതിരായ കേസ്.

വധശിക്ഷ വിധിച്ചതിന് പിന്നാലെ നിരവധി അപ്പീലുകള്‍ നല്‍കിയിരുന്നു. ആരോഗ്യ-മാനസിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ അപ്പീലുകളെല്ലാം കോടതി തള്ളിയതോടെയാണ് വധശിക്ഷയ്ക്ക് കളമൊരുങ്ങിയത്. മാരകമായ മൂന്ന് വിഷമരുന്ന് ചേര്‍ത്തുള്ള സംയുക്തം ഒരുമിച്ചു കുത്തിവച്ചാണ് ഡൊണാള്‍ഡിനെ കൊലപ്പെടുത്തിയത്.അതിമാരകമായ ഈ സംയുക്തം അസഹനീയ വേദന ഉണ്ടാക്കും. ഒക്ടോബര്‍ അവസാനം ഒരു തടവുകാരനെ ഈ കുത്തിവെപ്പിന് വിധേയമാക്കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയും നിരവധി തവണ ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഡൊണാള്‍ഡിന് അത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.