41 വര്‍ഷത്തെ കാത്തിരിപ്പ് കിരീട നേട്ടത്തിലേക്കോ? ആഷ്ലി ബാര്‍ട്ടിയുടെ വിജയം കാത്ത് ഓസ്‌ട്രേലിയ

41 വര്‍ഷത്തെ കാത്തിരിപ്പ് കിരീട നേട്ടത്തിലേക്കോ? ആഷ്ലി ബാര്‍ട്ടിയുടെ വിജയം കാത്ത് ഓസ്‌ട്രേലിയ

സിഡ്നി: ഓസ്ട്രേലിയയുടെ 41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. ലോക ഒന്നാം നമ്പറും വനിതാ താരവുമായ ആഷ്ലി ബാര്‍ട്ടിയാണ് സ്വന്തം നാട്ടില്‍ നടക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലിലേക്ക് പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ചത്. 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഓസ്ട്രേലിയന്‍ വനിതാ താരം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കടക്കുന്നത്.

നാളെ കിരീടം ചൂടിയാല്‍ അത് ഇരട്ടിമധുരമാകും. 2019-ല്‍ ഫ്രഞ്ച് ഓപ്പണും 2021-ല്‍ വിംബിള്‍ഡ ണും നേടിയ ബാര്‍ട്ടി ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കാനൊരുങ്ങുകയാണ്.

സെമിയില്‍ അമേരിക്കയുടെ മാഡിസണ്‍ കീയെയാണ് ആഷ്ലീ ബാര്‍ട്ടി നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. 6-1, 6-3 സ്‌കോറിനാണ് ബാര്‍ട്ടി അനായാസ ജയം സ്വന്തമാക്കിയത്. വെറും ഒരു മണിക്കൂറും രണ്ട് മിനിറ്റും മാത്രമാണ് മത്സരം നീണ്ടത്.

1980ലാണ് അവസാനമായി ഒരു ഓസ്ട്രേലിയന്‍ വനിതാ താരം ഫൈനലിലെത്തിയത്. വെന്‍ഡീ ടേണ്‍ബുള്ളാണ് അന്ന് കിരീടം നേടാനാകാതെ ഫൈനലില്‍ പരാജയപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.