കോവിഡ് പ്രതിരോധം ശക്തമാക്കും; പി.എച്ച്.സികളും സി.എച്ച്.സികളും ഇവനിംങ് ഒ പി പുനരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോവിഡ് പ്രതിരോധം ശക്തമാക്കും; പി.എച്ച്.സികളും സി.എച്ച്.സികളും ഇവനിംങ് ഒ പി പുനരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി യോഗങ്ങള്‍ ചേരണമെന്ന് നിര്‍ദേശം. വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പി.എച്ച്.സികളും സി.എച്ച്.സികളും ഇവനിംങ് ഒപി പുനരാരംഭിക്കുമെന്നും യോഗത്തില്‍ മന്ത്രി അറിയിച്ചു.

കൂടാതെ കോവിഡ് പ്രതിരോധ വോളണ്ടിയര്‍മാരുടെ ടീമിനെ വിപുലീകരിച്ച് ടീം ക്യാപ്റ്റന്റെ പേരും മൊബൈല്‍ നമ്പറും തഹസീല്‍ദാരുടെ ഓഫീസ് ജില്ലാ കളക്ടറേറ്റിലെ കണ്ട്രോള്‍ റൂം തുടങ്ങിയവയ്ക്ക് കൈമാറണമെന്നും യോഗത്തില്‍ വ്യക്തമാക്കി. ടീം അംഗങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഗൃഹസന്ദര്‍ശനം നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

അതോടൊപ്പം തദ്ദേശഭരണസ്ഥാപനങ്ങള്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കണം. ആംബുലന്‍സ് ക്രമീകരണം ഉറപ്പുവരുത്തണം. ഡിസിസി, സിഎഫ്എല്‍ടിസി സംവിധാനങ്ങള്‍ ആവശ്യമെങ്കില്‍ ഒരുക്കും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ വിന്യസിക്കുമ്പോള്‍ ഗ്രാമീണ-ആദിവാസി മേഖലകള്‍ക്ക് വേണ്ട പരിഗണന ഉറപ്പുവരുത്തുകയും മരുന്ന് ലഭ്യത ഉറപ്പുവരുത്താന്‍ ഡിഎംഒ തലത്തില്‍ ശ്രദ്ധ വേണമെന്നും യോഗത്തില്‍ വ്യക്തമാക്കി.

പ്രധാന ആശുപത്രികളില്‍ ഫ്രന്റ് ഡെസ്‌ക് സംവിധാനം ആരംഭിക്കും. ആശുപത്രികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ബന്ധപ്പെടാന്‍ പ്രത്യേക നമ്പര്‍ സജ്ജീകരിക്കും. കോവിഡുമായി ബന്ധപ്പെട്ട് മരണാനന്തര ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ വ്യക്തമാക്കി.

മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്റണി രാജു എം എല്‍ എമാര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍, ഡി എം ഒ, ജില്ലയിലെ പൊലീസ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.