എല്ലാവര്‍ക്കും ഇനി ക്വാറന്റൈന്‍ വേണ്ട; ഫെബ്രുവരി പകുതിയോടെ കോവിഡ് വ്യാപനം കുറയുമെന്ന് ആരോഗ്യ മന്ത്രി

എല്ലാവര്‍ക്കും ഇനി ക്വാറന്റൈന്‍ വേണ്ട; ഫെബ്രുവരി പകുതിയോടെ കോവിഡ് വ്യാപനം കുറയുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും രോഗത്തിന്റെ തീവ്രത കുറവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ഐസിയു, വെന്റിലേറ്റര്‍ ഉപയോഗം കൂടുന്നില്ല. സ്വകാര്യ ആശുപത്രികളിലും വര്‍ധനവില്ല. ഫെബ്രുവരി രണ്ടാം വാരത്തോടെ രോഗം കുറയുമെന്നും അവര്‍ പറഞ്ഞു.

മൂന്നാം തരംഗത്തില്‍ കേരളം അവലംബിച്ചിരിക്കുന്ന പ്രതിരോധ തന്ത്രം വ്യത്യസ്തമാണ്. അത്യാവശ്യമാണെങ്കില്‍ മാത്രം ആശുപത്രികളില്‍ പോയാല്‍ മതിയാകും. കഴിയാവുന്നതും ടെലി കണ്‍സള്‍ട്ടേഷന്‍ ഉപയോഗിക്കണം. വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ടെലി കണ്‍സള്‍ട്ടഷേന് പ്രയോജനപ്പെടുത്തും.

രണ്ട് മാസത്തേക്ക് ഡോക്ടര്‍മാരെ സന്നദ്ധ സേവനത്തിന് നിയമിക്കും. ആവശ്യമായവര്‍ക്ക് പ്രത്യേക പരിചരണവും നല്‍കും. കോവിഡ് രോഗിയെ അടുത്തു നിന്ന് പരിചരിക്കുന്നവര്‍ക്ക് മാത്രം ഇനി മുതല്‍ ക്വാറന്റൈനില്‍ നിന്നാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.